ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു. ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച വീരാട്ടം മിഴിയിലിരവിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാൽ, നജ്മുദ്ദീൻ, ഷാൻ എന്നിവർ ചേർന്നാണ് തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ ഷിനോ ഷാബി.
STORY HIGHLIGHT: swachandha mruthyu malayalam movie song