Celebrities

‘ഞാന്‍ വിവാഹിതയാവുകയാണ്, ഗോവയില്‍ വെച്ചാണ് ചടങ്ങ്’; കീര്‍ത്തി സുരേഷ്

ബാല്യകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരന്‍

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയാവുകയാണ്. ബാല്യകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരന്‍. വിവാഹത്തിന് മുന്നോടിയായി താരം കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിവാഹത്തെക്കുറിച്ചുള്ള കീര്‍ത്തിയുടെ വാക്കുകളാണ്.

ഡിസംബറില്‍ ഗോവയില്‍ വച്ചായിരിക്കും വിവാഹം എന്നാണ് നടി പറഞ്ഞത്. ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഡിസംബറില്‍ ഞാന്‍ വിവാഹം കഴിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയത്. ഗോവയില്‍ വച്ചാണ് വിവാഹം നടക്കുക.- കീര്‍ത്തി സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടി സോഷ്യല്‍ മീഡിയയിലൂടെ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ആന്റണിക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ 15 വര്‍ഷം ആഘോഷിച്ചുകൊണ്ടായിരുന്നും പോസ്റ്റ്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും ഒന്നിച്ച് പഠിച്ചവരാണ്. ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ബേബി ജോണിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.