Celebrities

‘എത്ര പ്രധാനപ്പെട്ട റോൾ ആയാലും നോ പറയും; അത്തരം സീനുകളിൽ ചർച്ചയ്ക്ക് പോലുമില്ല’: നിത്യ മേനോൻ | nithya-menen

വിൽക്കാൻ വേണ്ടി മാത്രം ചെയ്യുന്ന സീനുകളോട് തനിക്ക് താൽപര്യമില്ല

ഇന്റിമേറ്റ് സീനുകളിൽ താൻ അഭിനയിക്കില്ലെന്ന് നിത്യ മേനോൻ. ന​ഗ്നതയുള്ള സീനുകൾ എനിക്ക് നോൺ നെ​ഗോഷ്യബിൾ ആണ്. നോ പറയും. മറ്റൊരു രീതിയിൽ ഷൂട്ട് ചെയ്താലോ എന്തിനാണത് ഷൂട്ട് ചെയ്യുന്നതെന്ന് അറിയാമെങ്കിലോ കുഴപ്പമില്ല. വിൽക്കാൻ വേണ്ടി മാത്രം ചെയ്യുന്ന സീനുകളോട് തനിക്ക് താൽപര്യമില്ലെന്നും നിത്യ മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിൽ അതുണ്ട്, പക്ഷെ ഞാൻ ചെയ്യേണ്ടെങ്കിൽ പോലും ഞാൻ നോ പറയും. കേറ്ററിം​ഗ് ബിസിനസ് പോലെയുള്ള സിനിമകൾ എനിക്കിഷ്ടമല്ല. എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന് ചോദിച്ച് അത് നൽകുന്ന സിനിമകൾ. ഹൃദയത്തിൽ നിന്ന് വരാത്ത, ജെനുവിൻ അല്ലാത്ത സിനിമകൾ തനിക്കിഷ്ടമല്ല. എത്ര പ്രധാനപ്പെട്ട റോൾ ആയാലും. ചില സമയത്ത് എനിക്ക് വളരെ നല്ല കഥാപാത്രങ്ങൾ ലഭിക്കും. പക്ഷെ സിനിമയിൽ കുറച്ച് മസാല ഉണ്ടെന്ന് തോന്നിയാൽ താൻ നോ പറയുമെന്നും നിത്യ മേനോൻ വ്യക്തമാക്കി.

കോടികൾ മുടക്കി നിർമ്മിക്കുന്ന ബി​ഗ് ബജറ്റ് സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് നിത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നൂറ് കോടി കൊണ്ട് രാജ്യത്തെ മാറ്റാം. ഒരു സിനിമയാണെടുക്കുന്നത്. അതിനിത്ര മാത്രം ചെലവിടേണ്ട കാര്യമില്ലെന്നും നിത്യ അന്ന് പറഞ്ഞു. മലയാളത്തിൽ മാസ്റ്റർ പീസ് എന്ന സീരീസിലാണ് നിത്യ മേനോനെ അവസാനമായി കണ്ടത്.

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യയെ തേടി വന്നു. നിത്യയേക്കാൾ പുരസ്കാരത്തിന് അർഹരായ നടിമാരുണ്ടെന്നും തിരുച്ചിത്രമ്പലത്തിൽ ദേശീയ പുരസ്കാരം ലഭിക്കാൻ മാത്രം ഒന്നുമില്ലെന്നും വാദം വന്നു. ​​ഗാർ​ഗിയിലെ പ്രകടനത്തിന് സായ് പല്ലവിക്കാണ് പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് നിത്യ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. തനിക്ക് ലൈറ്റ് ആയ സിനിമകൾ ചെയ്യാനാണിഷ്ടം. ഡാർക് സിനിമകൾ ഇഷ്‌ടമല്ല. തിരുച്ചിത്രമ്പലത്തിലെ പ്രകട‌നത്തിന് പുരസ്കാരം ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി.

തുടക്ക കാലത്ത് മലയാള സിനിമാ രം​ഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്.

content highlight: nithya-menen-shares-her-non-negotiable-conditions

Latest News