അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സ് എന്ന ഷോർട്ട്ഫിലിമിലൂടെ ഏവർക്കും സുപരിചിതയും, പ്രേമലുവിലെ മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് അഖില ഭാര്‍ഗവന്‍. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് അഖില സിനിമ മേഖലയിലേക്ക് എത്തിയത്.
ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന സൂക്ഷമദർശിനിയിലും മികച്ച ഒരു കഥാപാത്രത്തെ ആഖില അവതരിപ്പിച്ചിട്ടുണ്ട്. അഖില താൻ നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ. അത്തരം കമന്റുകൾ കാരണ് തകർന്നു പോയ തന്നെ മോട്ടിവേറ്റ് ചെയ്തത് പങ്കാളിയായ രാഹുലാണെന്നും അഖില പറഞ്ഞു.
‘ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്ത് തുടങ്ങിയ സമയത്ത് എനിക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി അറിവില്ലായിരുന്നു. പിന്നീട് ആദ്യത്തെ സിനിമ ചെയ്തു, അത് കഴിഞ്ഞ് അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് ചെയ്തു. അതൊക്കെ കഴിഞ്ഞ് വീണ്ടും റീലുകളിലേക്ക് എത്തിയപ്പോഴാണ് ഇത്തരം ബോഡിഷെയ്മിങ് കമന്റുകള്‍ എന്നെ വല്ലാതെ അഫക്ട് ചെയ്തത്. അതൊക്കെ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്.
ചെറുപ്പം തൊട്ട് വണ്ണമില്ലാത്തതിന്റെ പേരില്‍ ഫാമിലിയിലുള്ളവരും ചില ഫ്രണ്ട്‌സുമെല്ലാം വണ്ണമില്ലാത്ത കാര്യം പറഞ്ഞ് ചെറുതായി കളിയാക്കുമായിരുന്നു. അന്ന് അതെന്നെ തീരെ ബാധിച്ചില്ല. പക്ഷേ യാതൊരു പരിചയവുമില്ലത്ത ചിലര്‍ വന്ന് നമ്മുടെ ശരീരത്തെ കളിയാക്കിയത് എന്നെ തളര്‍ത്തിക്കളഞ്ഞു. അന്ന് രാഹുലാണ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിരുന്നത്.
വണ്ണമില്ലാത്തതുകൊണ്ട് ഇഷ്ടമുള്ള ഡ്രസ് പോലും ഇടാന്‍ പറ്റില്ലായിരുന്നു. ‘ചുള്ളിക്കമ്പ് പോലിരിക്കുന്ന ഇതിനെയൊക്കെ ആരാ സിനിമയിലെടുത്തത്?’ എന്നുള്ള കമന്റ് വായിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്. ‘മെലിഞ്ഞവര്‍ക്ക് സിനിമയിലഭിനയിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ’ എന്നൊക്കെ പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്തത് രാഹുലായിരുന്നു,’ എന്നായിരുന്നു താൻ നേരിട്ട ബോഡിഷെയ്മിങിനെ പറ്റി അഖില ഭാര്‍ഗവന്‍ പറഞ്ഞു.