ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു യുവതാരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. തുടര്‍ച്ചയായി യൂണിഫോമണിഞ്ഞുള്ള കഥാപാത്രങ്ങളായതിനാല്‍ അത്തരം സിനിമകളിലേക്ക് തല്‍ക്കാലം ഇല്ലെന്ന് വ്യതമാക്കി എത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്. രസകരമായ ഒരു പ്രണയ കഥയില്‍ നായകനാകാൻ ഒരുങ്ങുകയാണ് സിദ്ധാര്‍ഥ്.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ടയാണ്. ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. സിദ്ധാര്‍ഥിനെ കൂടാതെ ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.
STORY HIGHLIGHT: sidharth malhotra starrer upcoming film update out