കൈവിട്ട് പോയിയെന്ന് കരുതിയ ജീവിതമാണ് ബാലയ്ക്ക് ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നിമിഷം മുതൽ ബാലയുടേത് ഒരു രണ്ടാം ജന്മമാണ്. താരവും അത് പലപ്പോഴും സമ്മതിക്കാറുണ്ട്. ആരോഗ്യം തിരികെ പിടിച്ച ബാല അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. മാമന്റെ മകളായ കോകിലയെ എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ടി ബാല ഭാര്യയായി സ്വീകരിച്ചത്.
നടന്റെ നാലാം വിവാഹമായിരുന്നു കോകിലയുമായി നടന്നതെന്ന് പറയപ്പെടുന്നു. കാരണം അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് ബാല ഒരു കന്നഡക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടത്രെ. അത് അമൃത അറിഞ്ഞത് ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമാണ്. കുടുംബാംഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു.
എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അമൃതയിൽ മകൾ പിറന്നശേഷമാണ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞത്. ശേഷം പത്ത് വർഷത്തോളം ബാലയുടേത് ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. പിന്നീട് ഡോക്ടർ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നു.
ഇരുവരും ആഘോഷപൂർവം വിവാഹം ചെയ്തവരാണെങ്കിലും അത് ഔദ്യോഗിക രേഖകളിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. എലിസബത്ത് ഒരു വർഷം മുമ്പാണ് ബാലയുടെ ജീവിതത്തിൽ നിന്നും പോയത്. ശേഷമാണ് കോകിലയുമായി ബാല പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. കോകിലയ്ക്ക് ചെറുപ്പം മുതൽ ബാലയെ ഇഷ്ടമായിരുന്നു.
അത് തിരിച്ചറിഞ്ഞപ്പോഴാണ് കോകിലയെ ബാല ജീവിതത്തിലേക്ക് കൂട്ടിയത്. കുടുംബത്തിൽ നിന്നുള്ള കുട്ടിയാണെന്നതിനാൽ കോകിലയോട് അതിന്റേതായ സ്നേഹവും അടുപ്പവും ബാലയ്ക്കുണ്ട്. ഒരു വർഷമായി ബാലയ്ക്കൊപ്പം കോകില കൊച്ചിയിലാണ് താമസം. വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കോകില വന്നശേഷം തന്റെ ആരോഗ്യവും മനസിന്റെ സന്തോഷവും മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞിരുന്നു.
കോകിലയുടെ സ്വത്ത് സംബന്ധിച്ചുള്ള ബാലയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ചും അഭിമുഖത്തില്‍ ബാല സംസാരിക്കുന്നുണ്ട്. കോകിലയ്ക്ക് 600 കോടിയുടെ ആസ്തിയുണ്ടോ? എന്നായിരുന്നു ബാലയോടുള്ള ചോദ്യം.
കോകിലയുടെ അച്ഛന്‍ എനിക്കും അച്ഛനാണ്. അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തെ ബഹുമാനിക്കണം. ഒരു അപേക്ഷയായി പറയുകയാണ്. അദ്ദേഹം എന്നെ മകനായിട്ടാണ് കാണുന്നതെന്നാണ് ബാല പറഞ്ഞത്. അതേസമയം, ദാരിദ്ര്യം ഉള്ള കുടുംബമാണെന്ന് ചിലര്‍ പറയുന്നുണ്ടെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാര്‍ത്തയില്‍ ദാരിദ്ര്യം എന്ന് ഇട്ടോളൂ, എന്നേയും ദാരിദ്ര്യം എന്ന് ഇട്ടോളൂ. അതോടെ പ്രശ്‌നം തീരുമല്ലോ എന്നായിരുന്നു ബാലയുടെ മറുപടി.
ബാലയുടെ കരിയറില്‍ വലിയ വഴിത്തിരിവായ സിനിമയാണ് പുതിയമുഖം. പൃഥ്വിരാജ് നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ബാല അഭിനയിച്ചത്. നായകനായി അഭിനയിച്ചതിന് പിന്നാലെ വില്ലനായതിനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. തെറ്റായെന്ന് ഒരിക്കലും തോന്നിയിട്ടില്ല. നല്ല നടനാകാനാണ് ആഗ്രഹിച്ചത്. അച്ഛന്‍ പറഞ്ഞതാണ്. ഫൈറ്റ് പഠിക്കാനും ഡാന്‍സ് പഠിക്കാനും ഗ്ലാമര്‍ നോക്കാനും പറഞ്ഞു. അങ്ങനെയാണ് എന്നെ ട്രെയിന്‍ ചെയ്യിച്ചത്. ഞാന്‍ എന്തിനും തയ്യാറായിരിക്കണം. ബാക്കി ദൈവം നോക്കും എന്നാണ് ബാല പറഞ്ഞത്.
content highlight: actor-bala-reveals