മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളതും പ്രേക്ഷകർ കാത്തിരിക്കുന്നതുമായ ചിത്രമാണ്, മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ.’ ഏറെക്കാലം നീണ്ടുനിന്ന എമ്പുരാന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ അവസാന ദിവസം എമ്പുരാൻ ലൊക്കേഷനിലെത്തി പൃഥ്വിരാജിന് സർപ്രൈസ് നൽകിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോൻ.
എമ്പുരാന്റെ ലൊക്കേഷനിലെത്തുന്നതിന്റെയും പൃഥ്വിയെ കാണ്ടുമുട്ടുന്നതിന്റെയും വീഡിയോ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. രസകരമായ നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ചിലർ പൃഥ്വി ഒരു അൺ റൊമാന്റിക് ആണെന്നും പറയുന്നുണ്ട്.
View this post on Instagram
ഏറെ കാലത്തെ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ എത്തുമ്പോൾ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHT: Supriya came to the set of Empuran and gave surprise to Prithvi