സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കുന്നു. തിരുവനന്തപുരം ജില്ല സാമൂഹ്യനീതി കാര്യാലയത്തിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2024 ഡിസംബർ 3 ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തപ്പെടുകയാണ്. അതോടൊപ്പം ഭിന്നശേഷിക്കാരുടെ കലാ മത്സരങ്ങൾ, ഭിന്നശേഷി മേഖലയിൽ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കൽ, ഭിന്നശേഷിക്കാർക്കായുള്ള കാർണിവലും തുടർന്ന് സമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ‘വിജയാമൃതം’ പദ്ധതിയുടെ വിജയികളെ അനുമോദിക്കൽ ഡിസംബർ 3 ന് ഔപചാരികമായ ഉദ്ഘടനം ബഹു. എംഎൽഎ ഐ ബി സതീഷ് നിർവഹിക്കുന്നു. ഈ ദിനാഘോഷത്തിന് മുന്നോടിയായി ഡിസംബർ 2 തികളാഴ്ച വൈകുന്നേരം 3 മണിക്ക് വഴുതക്കാട് ഗവ. വിമൺസ് കോളേജ് അങ്കണത്തിൽ നിന്നും വഴുതക്കാട് വരെ ജില്ലയിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ സംഘടന പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ട വർണ്ണപകിട്ടാർന്ന വിളംബര ഘോഷയാത്രയും നടത്താൻ തീരുമാനിച്ചിരിക്കുന്നു വിളംബര ഘോഷയാത്രയിൽ ബഹുമാനപ്പെട്ട എംഎൽഎ ആർ ആൻ്റണി രാജു, വി കെ പ്രശാന്ത് എന്നിവർ സംബന്ധിക്കുന്നു. 03.12.2024 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം സബ് കളക്ടർ ശ്രീ. ആൽഫ്രെഡ് ഓ.വി ഐ.എ.എസ് പതാക ഉയർത്തി തുടക്കം കുറിക്കുന്നു. തുടർന്ന് കലാപരിപാടികളും കലാമത്സരങ്ങളും വിവിധ വിഭാഗങ്ങളിലായി നടക്കും വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും ബഹുമാനപ്പെട്ട മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കുന്നു. ബഹു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ശ്രീ ഷംനാദ് മുഖ്യതിഥിയായിരിക്കും.
















