അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ ജീവിത സാഹചര്യങ്ങൾ തുറന്നു പറയുകയാണ് നടൻ സിദ്ധാർഥ്. വിവാഹ ശേഷവും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഇല്ല, എല്ലാം പഴയത് പോലെ തന്നെയാണെന്ന് സിദ്ധാർത്ഥ് പറയുന്നു. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്ന ആളല്ലെന്നും ഇപ്പോൾ, ഈ നിമിഷം എങ്ങനെ ജീവിക്കണം എന്നതുമാത്രമാണ് ചിന്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ വീടും സ്ഥലവും ഒന്നും സ്വന്തമായി ഇല്ല.. എല്ലാം സേവിംഗ്സ് ആണ്. റിയൽ എസ്റ്റോറ്റോ ക്രിപ്റ്റോയോ ഇല്ല. ഞാൻ സമ്പാദിച്ച പണം കെട്ടി വെച്ചാണ് ചിത്ത എന്ന സിനിമ നിർമ്മിച്ചത്. സിനിമയിൽ നിന്ന് ലഭിച്ച പണം സിനിമയിലേക്ക് തന്നെ പോകുന്നെന്നും സിദ്ധാർത്ഥ് പറഞ്ഞു. കടങ്ങൾ ഒന്നും ഇതുവരെ ഉണ്ടാക്കിവെച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു. ആകെയുള്ള ബിസിനസ് ഇ ടാക്കി എന്റർടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസാണ് എന്നും താരം വ്യക്തമാക്കുന്നു. സ്വയം സമ്പാദിക്കുന്നത് ആണെങ്കിലും അത് എങ്ങനെ ചെലവഴിക്കണം എന്നത് അച്ഛൻ ആണ് തീരുമാനിക്കുന്നത്. സിനിമാ രംഗത്തെ പല സീനിയർ വ്യക്തികൾക്കും 80 വയസുള്ള തന്റെ അച്ഛൻ ആണ് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നത്. ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൽ വർക്ക് ചെയ്യുകയാണെങ്കിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യും. അതിന് ശേഷം ടിഡിഎസ്, ജിഎസ്ടി എല്ലാം പറഞ്ഞ് തരും. എല്ലാ പേയ്മെന്റുകളും ഓൺലെെനായിരിക്കും. ആരും ഇതുവരെ ഞങ്ങളോട് ശമ്പളം ചോദിച്ചിട്ടില്ല. എപ്പോൾ ഷൂട്ടിന് വരുന്നോ രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലേക്ക് പണം വരും. ഒരു രൂപ കുറവുണ്ടെന്ന് പോലും ഈ 12 വർഷങ്ങൾക്കിടെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.
2003-ൽ ബോയ്സ് എന്ന തമിഴ് സിനിമയിലൂടെയാണ് സിദ്ദാർഥ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി റൊമാൻസ് വേഷങ്ങൾ ചെയ്ത് തിളങ്ങിയ താരത്തിന്റെ ഈ അടുത്തിടെ ഇറങ്ങിയ ഹിറ്റ് സിനിമ ചിത്ത ആയിരുന്നു. ഈ അടുത്തായിരുന്നു അദിതിയുമായി സിദ്ദാർഥിന്റെ വിവാഹം നടന്നത്. ഏറെക്കാലമായുള്ള പ്രണയം ഈ വര്‍ഷം ആദ്യമാണ് അദിതി റാവുവും സിദ്ധാര്‍ഥും പരസ്യമാക്കിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.