Celebrities

ചേച്ചി, കല്യാണത്തെ പറ്റി പറയാമോ? ‘ഒരു പ്രാവശ്യം കഴിച്ചതാ, ഇനി കഴിപ്പിക്കരുത്..’: തഗ് മറുപടിയുമായി നവ്യാനായർ | navya nair

മലയാളികൾക്ക് വളരെ സുപരിചിത ആയിട്ടുള്ള നടിയാണ് നവ്യാ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം എത്തുന്നത് തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. വിവാഹത്തിനു ശേഷം താരം സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയാണ് ചെയ്തത്. തുടർന്ന് ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവ് തന്നെ നടത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമയിലും സജീവ സാന്നിധ്യം കൂടിയാണ് താരം.

ഇപ്പോഴിതാ അഞ്ജുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങുന്ന നടി നവ്യ നായരുടെ വീഡിയോ വൈറലാവുകയാണ്. വേദിയ്ക്ക് പുറത്ത് കാത്തു നിന്ന പാപ്പരാസികളുമായി സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

വിവാഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത് എന്നായിരുന്നു നവ്യയുടെ മറുപടി. താരത്തിന്റെ മറുപടി പാപ്പരാസികള്‍ക്കുള്ള ട്രോളാണെന്നാമ് ആരാധകര്‍ പറയുന്നത്. അതേസമയം ചിലര്‍ ഇത് ജാഡയാണെന്നും പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് വീഡിയോ ഇപ്പോള്‍.ജാഡയാണെന്ന് വിമര്‍ശിക്കുന്നവരോട്, തമാശയെ തമാശയായി കാണണമെന്നും പാപ്പരാസികളുടെ കടന്നു കയറ്റമാണ് വിമര്‍ശിക്കപ്പെടേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫിന്റെ വിവാഹം. ഇന്നലെയായിരുന്നു താരം താന്‍ വിവാഹിതയായ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. ആദിത്യന്‍ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ വരന്‍. നവംബര്‍ 28 നായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍ നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു.

അഞ്ജുവിന്റേയും ആദിത്യന്റേയും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് അഞ്ജുവിന്റെ വിവാഹ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. വധുവും കൂട്ടുകാരും ചേര്‍ന്നുള്ള ഡാന്‍സും വധുവും വരനും പാട്ടു പാടിയതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

അതേസമയം അഞ്ജുവിനും ആദിത്യനും ആശംസകളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം തകര്‍ന്നതോടെ താന്‍ വിഷാദ രോഗത്തിലേക്ക് വീണു പോയതിനെക്കുറിച്ചും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയൊക്കെ അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഇന്ന് സംഗീത രംഗത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് അഞ്ജു.

content highlight: navya-nair-from-anju-joseph-wedding