തൊമ്മൻകുത്ത് മുളപ്പുറം വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മലയത്താമ്പുറം ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രത്തിന്റെ ഭാഗമായി കീഴ്മല നാട് രാജഭരണകാലഘട്ടത്തിൽ രാജാവ് പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കുന്ന ഉദ്ദേശം 20 സെന്റിൽ കൂടുതൽ വിസ്തൃതിയിൽ ഒരു കൊടിമരത്തോളം താഴ്ച ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ക്ഷേത്രക്കുളം ഇപ്പോൾ മണ്ണും ചെളിയും നിറഞ്ഞ മൂടി നാശത്തിന്റെ വക്കിലാണ്. ധാരാളം ജലം ഉണ്ടായിരുന്ന ഈ കുളത്തിൽ നിന്ന് അധികമായി ഒഴുകുന്ന ജലം പുഴയിലേക്ക് ഒഴുക്കുവാനുള്ള ചെറിയ കനാൽ പോലും രാജഭരണകാലത്ത് നിർമ്മിച്ചിരുന്നു അത് ഇപ്പോഴും കാണാൻ പറ്റുന്നതാണ് ക്ഷേത്രക്കുളത്തിനോട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള കുളത്തിന്റെ സംരക്ഷണഭിത്തി കെട്ടിയിരുന്ന വെട്ടുകല്ലിന്റെ അവശിഷ്ടങ്ങളും കാണാൻ പറ്റും ചരിത്ര പ്രാധാന്യമുള്ള ഈ കുളത്തിൽ നിന്നും മണ്ണും ചെളിയും നീക്കം ചെയ്ത് കുളത്തിന്റെ സംരക്ഷണഭിത്തി കെട്ടി കുളം സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട് തൊടുപുഴ കാരിക്കോട് അണ്ണാമല ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളാണ് കീഴ്‌മലനാട് രാജഭരണകാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളത് തൊടുപുഴ കാരിക്കോട് പഴയ മുസ്ലിം പള്ളിയും കീഴ്മല നാട് രാജഭരണ കാലഘട്ടത്തിൽ നിർമ്മിച്ചതാണ് ഈ കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങൾക്കും പള്ളിക്കും മനോഹരമായ ക്കുളവും ഉണ്ടാക്കിയിരുന്നു രാജഭരണ കാലഘട്ടത്തിൽ നിർമ്മിച്ച കാരിക്കോട് മുസ്ലിം പള്ളി പൊളിച്ചു മാറ്റിയാണ് പുതിയ പള്ളി ബിൽഡിംഗ് പണിതത് കൂടാതെ പള്ളിയോട് ചേർന്നുള്ള കുളവും മണ്ണിട്ട് നികത്തിരുന്നു
കേരള സർക്കാരിന് കാവും കുളവും സംരക്ഷിക്കുവാൻ പ്രത്യേക പദ്ധതിയും ഫണ്ടും ഉണ്ട് വനം വകുപ്പ് ആണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് ഈ പദ്ധതി അനുസരിച്ച് കേരളത്തിലെ പല കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണങ്ങൾക്ക് വേണ്ടി കോടികളാണ് നാളിതുവരെ സർക്കാർ ചിലവഴിച്ചിട്ടുള്ളത് തീർച്ചയായും ഈ കുളം സംരക്ഷിക്കുന്നതിന് വേണ്ട ഫണ്ട് ക്ഷേത്ര ഭരണസമിതിക്ക് സർക്കാർ നൽകി ഈ ചരിത്ര നിർമ്മിതി സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റി ഭരണസമിതി അഭിപ്രായപ്പെട്ടു