Celebrities

‘ശരിക്കും ഞാൻ ലൈഗർ ചെയ്തതിൽ തെറ്റുകാരൻ എന്റെ അച്ഛനാണ്’ പ്രതികരണവുമായി അനന്യ പാണ്ഡെ

വമ്പൻ പ്രതീക്ഷയോടെ എത്തി ബോക്സ് ഓഫിസിൽ ബോംബായി മാറിയ ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടെ ലൈ​ഗർ. ചിത്രത്തിൽ അനന്യ പാണ്ഡ്യയാണ് നായികയായി എത്തിയത്. ലൈ​ഗറിൽ അഭിനയിക്കാൻ തീരുമാനിച്ചത് അച്ഛൻ ചങ്കി പാണ്ഡെയുടെ ഉപദേശം കേട്ടിട്ടാണ് എന്ന് പറയുകയാണ് അനന്യ. ഇനി മുതൽ അച്ഛൻ പറയുന്നത് കേൾക്കില്ലെന്നും താരം പറഞ്ഞു.

ചങ്കി പാണ്ഡെയുമായുള്ള ടോക് ഷോയ്ക്കിടെയാണ് അനന്യയുടെ തുറന്നു പറച്ചിൽ. ‘എന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ സഹായിക്കുന്നത് എന്റെ ജോലിയാണ്. ഒരു സിനിമ നന്നായി വന്നില്ലെങ്കിലും അടുത്ത ദിവസം സെറ്റിലെത്തണമെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. ലൈഗർ പരാജയമായത് എന്നെ ഏറെ ദുഃഖിതയാക്കി. ശരിക്കും ഞാൻ ലൈഗർ ചെയ്തതിൽ തെറ്റുകാരൻ എന്റെ അച്ഛനാണ്. ഇനി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ എന്നെ ഉപദേശിക്കാൻ അച്ഛന് അനുവാദമില്ല. ലൈഗറിന് ശേഷം മനസ്സ് വളരെ അസ്വസ്ഥയായിരുന്നു, പക്ഷേ ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി.’–അനന്യ പാണ്ഡെ പറഞ്ഞു.

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ലൈ​ഗർ. പൂരി ജഗന്നാഥ്‌ സംവിധാനം ചെയ്തത്. ഇതിഹാസ താരമായ മൈക്ക് ടൈസണെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ചിത്രം കൂടിയാണ് ലൈ​ഗർ. എന്നാൽ ബോക്‌സ് ഓഫിസിൽ വമ്പൻ പരാജയമാവുകയായിരുന്നു ചിത്രം.