നാൽപ്പത്തിയഞ്ചുകാരിയായ ജ്യോതിക ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. എന്നാൽ സൂര്യയെ വിവാഹം ചെയ്തശേഷം പക്ക തമിഴ്പെണ്ണായി ജ്യോതിക അടിമുടി മാറിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2006ല്‍ ആയിരുന്നു വിവാഹം. രണ്ട് മക്കളുണ്ട് ഇരുവർക്കും. പതിനെട്ട് വർഷമായി സന്തോഷത്തോടെ ഇരിക്കുന്ന താരദമ്പതികളെ ആരും കണ്ണുവയ്ക്കല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. സൂര്യയെ കുറിച്ച് എല്ലാ വേദികളിലും ജ്യോതിക വാചാലയാകാറുണ്ട്. സൂര്യയെ പോലൊരു ഭർത്താവിനെ കിട്ടണമെന്നാണ് പെൺകുട്ടികളുടെ ആഗ്രഹം.
വീണ്ടും മുംബൈയിൽ സെറ്റിൽഡായശേഷം ബോളിവുഡ് ഡ്രസ്സിങ് സ്റ്റൈൽ അടക്കം ജ്യോതിക പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ തെന്നിന്ത്യൻ ആരാധകർക്ക് അത് അത്ര ബോധിച്ചിട്ടില്ല.അതുകൊണ്ട് തന്നെ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് വിമർശനം കേൾക്കേണ്ടി വരാറുണ്ട്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായത് തെന്നിന്ത്യയിലെ പവർ കപ്പിളായ സൂര്യയും ജ്യോതികയും ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു. വളരെ ലളിതമായ വേഷത്തിൽ താരപ്രൗഡിയൊന്നുമില്ലാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിലുള്ള സാരിയിൽ സിംപിൾ ലുക്കിലാണ് ജ്യോതിക എത്തിയത്. മുണ്ടും കസവ് മേൽ മുണ്ടുമായിരുന്നു സൂര്യയുടെ വേഷം.
കങ്കുവ സിനിമയുടെ പരാജയത്തിനുശേഷം ഇരുവരും ആദ്യമായി ഒരു പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്. അടുത്തിടെയായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ സിനിമ കങ്കുവ റിലീസ് ചെയ്തത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എല്ലാം സൂര്യ സജീവമായിരുന്നു. വൻ പ്രതീക്ഷ സിനിമയെ കുറിച്ച് പ്രേക്ഷകർക്കുണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു തിയേറ്ററിൽ എത്തിയ പ്രേക്ഷകർക്ക് ലഭിച്ചത്.
സിനിമ വൻ പരാജയമായി മാറി. മാത്രമല്ല എല്ലായിടത്തും ഏറ്റവും വലിയ നഷ്ടം നേരിട്ട ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് കങ്കുവ ഇപ്പോൾ. വലിയ വിമർശനമാണ് ആരാധകരിൽ നിന്ന് കങ്കുവ ഏറ്റുവാങ്ങിയത്. 300 കോടിയോളം ബജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് പകുതി തുക പോലും നേടാനായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഭർത്താവ് സൂര്യയ്ക്കൊപ്പം ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ജ്യോതികയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ലഭിക്കുന്നത്. അതിന് കാരണം ക്ഷേത്രങ്ങളെ കുറിച്ച് മുമ്പ് ജ്യോതിക നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകളാണ്. തഞ്ചാവൂരിലെ ഒരു പ്രശസ്തമായ ക്ഷേത്രം സന്ദർശിച്ച ശേഷം ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിന് പകരം സ്‌കൂളുകളും ആശുപത്രികളും സംരക്ഷിക്കണമെന്ന് ജ്യോതിക പ്രസംഗിച്ചത് വിവാദമായിരുന്നു.
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് ജ്യോതിക പ്രസംഗിച്ചത്. നടിയുടെ പഴയ പ്രസംഗത്തിലെ വാക്കുകൾ വീണ്ടും കൊണ്ടുവന്നാണ് ഒരു വിഭാഗം ആളുകൾ ജ്യോതികയെ വിമർശിക്കുന്നത്.
ക്ഷേത്രങ്ങളിൽ പോയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ജ്യോതിക എന്തിനാണ് പിന്നെ മൂകാംബിക ദേവി ക്ഷേത്രത്തിൽ പോയി പ്രഹസനം നടത്തിയതെന്നാണ് ഒരാൾ ചോദിച്ചത്. ജ്യോതികയുടെ വാക്കും പ്രവൃത്തിയും രണ്ട് തരത്തിൽ… ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ജ്യോതിക ഒരു വ്യക്തിത്വം ഇല്ലത്തയാളാണെന്ന് മനസിലായി എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.
content highlight: jyothika-and-suriya-amid-criticization-on-temple-visit