2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹം ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വെച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എലിസബത്തിനൊപ്പം ആഘോഷിച്ചിരുന്നു.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും അതിനുശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇവർ വേർപിരിഞ്ഞു.
ബാലയോടൊപ്പമുള്ള വിവാഹ ജീവിതം ദുസ്സഹമായതോടെയാണ് ബന്ധം ഉപേക്ഷിച്ച് എലിസബത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടറായി ജോലി നോക്കുകയാണ്. അമൃതയ്ക്കുള്ളതുപോലെ ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ചെറിയ വ്ലോഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്.
ഇപ്പോഴിതാ എലിസബത്ത് പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹ വസ്ത്രത്തിൽ അതി സുന്ദരിയായാണ് എലിസബത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാലയുമായുള്ള വിവാഹശേഷം നടന്ന സൽക്കാര ചടങ്ങിൽ ചുവന്ന നിറത്തിലുള്ള ഹെവി ലെഹങ്കയായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. അന്നൊരു മുസ്ലീം ബ്രൈഡിനെ പോലെ അതീവ സുന്ദരിയായിരുന്നു താരം. അതിനുശേഷം ഒരിക്കൽ പോലും അത്രത്തോളം ഒരുങ്ങി എലിസബത്ത് എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യൽമീഡിയ എലിസബത്തിന്റെ മുഖം ആദ്യമായി കാണുന്നതും ആ വിവാഹ വസ്ത്രത്തിലാണ്.
വിവാഹം കഴിഞ്ഞ് രണ്ടര വർഷം പിന്നിട്ടെങ്കിലും അതിനിടയിൽ ഒരിക്കൽ പോലും ആ വിവാഹ വസ്ത്രം വീണ്ടും എലിസബത്ത് ധരിച്ചിരുന്നില്ല. ശരീരം ഭാരം കുറഞ്ഞതിനാലാണ് വീണ്ടും വിവാഹ വസ്ത്രം എലിസബത്ത് ധരിച്ച് നോക്കിയത്. ഈ ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലുമുള്ള ആളുകൾ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുക.
അത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി. കാരണം ഞാൻ പിന്നീട് തടിവെച്ചു. ഇപ്പോൾ ഈ ഡ്രസ് എനിക്ക് ലൂസാണ്. പഴയ ഡ്രസ്സിൽ എനിക്ക് കയറുന്നത് ഞാൻ ഇപ്പോൾ വീണ്ടും തപ്പിയെടുത്തിട്ടുണ്ട്. വീട്ടിലായതിനാൽ ഒരുപാട് സമയമുണ്ട്. പുറത്ത് പോകാനും കഴിയുന്നില്ല. അതിനുള്ള എനർജി എനിക്കില്ല. അങ്ങനെ തപ്പിയെടുത്തപ്പോഴാണ് ഈ ഡ്രസ്സും എനിക്ക് കിട്ടിയത്. അന്ന് നല്ല മേക്കപ്പൊക്കെ ചെയ്താണ് ഈ ഡ്രസ് ധരിച്ചിരുന്നത്.
ഇപ്പോൾ ഇത് വീണ്ടും ധരിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം. അടുത്ത നവരാത്രിക്ക് ഈ ഡ്രസ് ധരിച്ച് പോയാലോയെന്ന് ഞാൻ ആലോചിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ വിവാഹത്തിന് ധരിച്ച ലെഹങ്കയാണെന്ന് എലിസബത്ത് എവിടേയും എടുത്ത് പറയുന്നില്ല. വീഡിയോ വൈറലായതോടെ വിവാഹ വസ്ത്രമല്ലേയെന്ന് ചോദിച്ച് നിരവധി പേർ എത്തി.
മെലിഞ്ഞപ്പോൾ എലിസബത്ത് ലെഹങ്കയിൽ കൂടുതൽ സുന്ദരിയായി എന്നാണ് കമന്റുകൾ ഏറെയും. ഈ തടിയും ലുക്കും നിലനിർത്തികൊണ്ട് പോകാനും എലിസബത്തിനെ ആരാധകർ ഉപദേശിക്കുന്നുണ്ട്. ബാല അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. മാമന്റെ മകൾ കോകിലയെയാണ് താരം വിവാഹം ചെയ്തത്. നാലാം വിവാഹത്തോടെ കൊച്ചി വിട്ട ബാല വൈക്കത്താണിപ്പോൾ താമസം.
content highlight: balas-ex-wife-elizabeth-udayan-looking-gorgeous-in-her-wedding-dress