Celebrities

‘വയ്യാതെ കിടന്നപ്പോള്‍ കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചത് നിന്നെ മാത്രം‘ സിനിമ ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ലാല്‍ ജോസ്

സിനിമ ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. നടി സുകുമാരിയുമായുള്ള അനുഭവമാണ് ലാല്‍ ജോസ് ഒരു സ്വകാര്യ മാധ്യമത്തോട് പങ്കുവെച്ചത്. ‘ക്ലാസ്സ്മേറ്റ്‌സ് എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് സുകുമാരി ചേച്ചിക്ക് ഒരു അറ്റാക്ക് വന്നിരുന്നു. അത് കഴിഞ്ഞിട്ട് ഞാന്‍ ചെയ്യുന്ന സിനിമ അച്ഛനുറങ്ങാത്ത വീടാണ്. ആ സിനിമയില്‍ ചേച്ചി ഇല്ലായിരുന്നു. ചേച്ചിയെ വിളിച്ചാല്‍ വരുമെന്ന് എനിക്കറിയാം, പക്ഷെ സുഖമില്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് അക്കാര്യം പറഞ്ഞ് ചേച്ചി എന്നെ നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘ക്ലാസ്സ്മേറ്റ്‌സ് എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് സുകുമാരി ചേച്ചിക്ക് ഒരു അറ്റാക്ക് വന്നിരുന്നു. അത് കഴിഞ്ഞിട്ട് ഞാന്‍ ചെയ്യുന്ന സിനിമ അച്ഛനുറങ്ങാത്ത വീടാണ്. ആ സിനിമയില്‍ ചേച്ചി ഇല്ലായിരുന്നു. ചേച്ചിയെ വിളിച്ചാല്‍ വരുമെന്ന് എനിക്കറിയാം, പക്ഷെ സുഖമില്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിളിച്ചില്ല. കാരണം ആ സമയത്ത് യാത്ര ചെയ്യാനൊന്നും പാടില്ല. അതുകൊണ്ട് ഞാന്‍ വിളിച്ചില്ല. അത് കഴിഞ്ഞിട്ട് ക്ലാസ്സ്‌മേറ്റ്‌സിലേക്ക് സുകു എന്ന കഥാപാത്രത്തിന്റെ അമ്മയാവാന്‍ ഞാന്‍ ചേച്ചിയെ വിളിച്ചിരുന്നു. ചേച്ചി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഞാന്‍ കാണാന്‍ പോയിരുന്നു. ഞാന്‍ ചെന്നപ്പോള്‍ ചേച്ചിയെന്നെ കണ്ടപാടെ ഒറ്റ കരച്ചിലാണ്.

ഏങ്ങിയേങ്ങി കരയുകയാണ്. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല, എന്താണ് സംഭവമെന്ന് അറിയില്ല. സുഖമില്ലാതെ കിടന്നപ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ഒരേയൊരാള്‍ നീയായിരുന്നു, നീ വന്നില്ലെന്ന് മാത്രമല്ല അടുത്ത സിനിമ തുടങ്ങിയപ്പോള്‍ പറയുകയും ചെയ്തില്ല. എനിക്ക് റോളുണ്ടോ ഇല്ലയോ എന്നതല്ല അത് പറഞ്ഞില്ലല്ലോ, എന്ന് പറഞ്ഞ് ചേച്ചി കരയുകയായിരുന്നു.

ഞാനും കരഞ്ഞുപോയി. ഞാന്‍ ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് കുറെ സോറിയൊക്കെ പറഞ്ഞു. ചേച്ചിക്ക് സുഖമില്ലാത്തതുകൊണ്ടാണ് ഞാന്‍ വിളിക്കാഞ്ഞതെന്നും നമ്മള്‍ തമ്മില്‍ കണ്ടാല്‍ ഇമോഷണലാവുമെന്ന് അറിയാവുന്നതും കൊണ്ടാണ് ഞാന്‍ ചേച്ചിയെ കാണാന്‍ വരാഞ്ഞതെന്ന് പറഞ്ഞു. ചേച്ചിയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് അടുത്ത സിനിമയില്‍ മനഃപൂര്‍വം വിളിക്കാതിരുന്നതെന്നും ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാന്‍ വിളിച്ചില്ലേയെന്ന് ചോദിച്ചപ്പോള്‍, ഞാന്‍ അറിയാതെ കരഞ്ഞുപോയതാണെന്ന് പറഞ്ഞ് സുകുമാരി ചേച്ചി കുറേ സോറിയൊക്കെ പറഞ്ഞു,’ലാല്‍ജോസ് പറയുന്നു.