കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ ചിത്രത്തിലെ ‘നേന്‍ മടക്ക’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് റീലാക്കിയിരിക്കുകയാണ് കൂട്ടുകാരികളായ തമന്നയും വാമിഖയും. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗ്ലാമറസായി എത്തിയ കീര്‍ത്തി സുരേഷിന്‍റെ ഗാനരംഗത്തിലെ മേക്കോവറും ഹൈലൈറ്റായിരുന്നു.
ഇപ്പോഴിതാ പാട്ടിലെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വക്കുന്ന വിഡിയോ ആണ് വാമിഖ പങ്കുവച്ചെത്തിയിരിക്കുന്നത്. ‘ഈ കോമ്പോ എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് കീര്‍ത്തി റീലിന് കമന്‍റ് ചെയ്തത്. ‘ലവ് യു’ എന്ന് തമന്നയും.
View this post on Instagram
അറ്റ്ലി–വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബേബി ജോണ്‍. കലീശ്വരനാണ് ബേബി ജോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയ അറ്റ്ലി, ജ്യോതി ദേശ്പാണ്ഡെ, മുറാദ് കേതാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവർ മറ്റ് കഥാപാത്രങ്ങളിലും എത്തുന്നു.
STORY HIGHLIGHT: tamannah and wamiqa gabbi make reel on keerthi sureshs song