Celebrities

കീര്‍ത്തിയുടെ പാട്ടിനൊപ്പം ചുവടുവെച്ച് റീലാക്കി തമന്നയും വാമിഖയും; വീഡിയോ വൈറൽ – tamannah and wamiqa gabbi make reel on keerthi sureshs song –

കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ ചിത്രത്തിലെ ‘നേന്‍ മടക്ക’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് റീലാക്കിയിരിക്കുകയാണ് കൂട്ടുകാരികളായ തമന്നയും വാമിഖയും. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗ്ലാമറസായി എത്തിയ കീര്‍ത്തി സുരേഷിന്‍റെ ഗാനരംഗത്തിലെ മേക്കോവറും ഹൈലൈറ്റായിരുന്നു.

ഇപ്പോഴിതാ പാട്ടിലെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വക്കുന്ന വിഡിയോ ആണ് വാമിഖ പങ്കുവച്ചെത്തിയിരിക്കുന്നത്. ‘ഈ കോമ്പോ എനിക്ക് ഇഷ്​ടപ്പെട്ടു’ എന്നാണ് കീര്‍ത്തി റീലിന് കമന്‍റ് ചെയ്​തത്. ‘ലവ് യു’ എന്ന് തമന്നയും.

അറ്റ്​ലി–വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബേബി ജോണ്‍. കലീശ്വരനാണ് ബേബി ജോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയ അറ്റ്​ലി, ജ്യോതി ദേശ്​പാണ്ഡെ, മുറാദ് കേതാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവർ മറ്റ് കഥാപാത്രങ്ങളിലും എത്തുന്നു.

STORY HIGHLIGHT: tamannah and wamiqa gabbi make reel on keerthi sureshs song