Beauty Tips

താരനെ ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ? ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! | do-you-use-lemon-for-dandruff

മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. അമിതമായി ചൊറിച്ചില്‍ ഉണ്ടാകുന്നതിനും, മുടി കൊഴിഞ്ഞ് കഷണ്ടി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും തലയിലെ താരന്‍ ഒരു പരിധി വരെ കാരണമാകുന്നുണ്ട്. തലയില്‍ അമിതമായി വിയര്‍പ്പും ചെളിയും അടിഞ്ഞ് കൂടുന്നത് താരന്‍ വരാൻ കാരണമാകുന്നു. താരൻ വരുന്നതിലൂടെ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവ ഉണ്ടാകുന്നു.

സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ശുചിത്വം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നിരുന്നാലും, ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ താരൻ നിയന്ത്രിക്കാനാകും.

താരനകറ്റാൻ വിവിധ ഷാംപൂകളും പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. താര‌കറ്റാൻ പലരും നാരങ്ങ ഉപയോ​ഗിച്ച് വരുന്നു. മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, വിറ്റാമിൻ സി, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സംയോജനം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ താരനെ ഫലപ്രദമായി ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ?

‘തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയാണ് ഇത് നിയന്ത്രിക്കാൻ കഴിയുക…’ – ഡെർമറ്റോളജിസ്റ്റായ ഡോ. മൻജോത് മർവ പറയുന്നു.

നാരങ്ങയിൽ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് സഹായിക്കില്ലെന്നും ഡോ. മൻജോത് മർവ പറഞ്ഞു.

നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ വരൾച്ചയ്ക്ക് കാരണമാകുന്നു. അടുത്ത ദിവസം തലയോട്ടിയിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. തലയോട്ടിയിൽ നാരങ്ങ ഉപയോഗിക്കുമ്പോൾ അത് പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഇത് താൽക്കാലികം മാത്രമാണ്. കാരണം അടുത്ത ദിവസം അത് കൂടുതൽ വഷളാകുകയാണെന്ന് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്ന് ഡോ. മൻജോത് പറഞ്ഞു.

content highlight: do-you-use-lemon-for-dandruff