സ്ത്രീകളുടെ മുഖത്ത് അമിതമായിട്ടുള്ള രോമങ്ങള്‍ വളരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.പിസിഒഡി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാമാണ് പലപ്പോഴും ഇത്തരം അമിത രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചിലര്‍ സാധാരണ എല്ലാവരും ചെയ്യുന്നത് പോലെ തന്നെ വടിച്ചു കളയുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ വടിച്ചുകളഞ്ഞാല്‍ മുഖം പരുപരുത്ത പ്രതലമാകാനും, മുഖത്ത് നിറവ്യത്യാസം ഉണ്ടാകാനും ഇത് കാരണമായേക്കാം. ചിലര്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യും. ചിലരാണെങ്കില്‍ ലേസര്‍ ട്രീറ്റ്മെന്റ് ചെയ്യും. എന്നാല്‍, ഇത് എല്ലാവര്‍ക്കും എല്ലായ്പ്പോഴും സാധ്യതമല്ല. അതിനാല്‍, വളരെ എളുപ്പത്തില്‍ ഈ രോമങ്ങള്‍ നീക്കം ചെയ്യാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേയ്സ്പാക്കുകള്‍ പരിചയപ്പെടാം.
മുഖത്തെ അമിതമായിട്ടുള്ള രോമ വളര്‍ച്ച നീക്കം ചെയ്യാന്‍ നാരങ്ങയും, പഞ്ചസ്സാരയും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേയ്ക്ക് 1 ടീസ്പൂണ്‍ നാരങ്ങനീരും ഒരു ടീസ്പൂണ്‍ പഞ്ചസ്സാരയും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. നല്ലപോലെ മിക്സ് ചെയ്ത് നല്ല കട്ടിയുള്ള പേയ്സ്റ്റ് പരുവത്തിലാകുന്നത് വരെ മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗത്ത് ഇത് പുരട്ടി കൊടുക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
നാരങ്ങയും പഞ്ചസ്സാരയും പോലെ തന്നെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മഞ്ഞളും പാലും വളരെ നല്ലതാണ്. ഈ കൂട്ട് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേയ്ക്ക് 1 ടീസ്പൂണ്‍ മഞ്ഞളും 1 ടീസ്പൂണ്‍ പാലും ചേര്‍ക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്ത്തിനുശേഷം മുഖത്ത് രോമമുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. അത്യാവശ്യം നല്ലപോലെ ഉണങ്ങിയതിനുശേഷം പതുക്കെ സ്‌ക്രബ് ചെയുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇതും ചര്‍മ്മത്തിലുള്ള അമിതമായിട്ടുള്ള രോമ വളര്‍ച്ച നീക്കം ചെയ്യാന്‍ സഹായിക്കും.
തൈരും പരിപ്പും ചേര്‍ത്ത് തയ്യാറാക്കി എടുക്കുന്ന ഈ കൂട്ടും മുഖത്തെ അമിതമായിട്ടുള്ള രോമ വളര്‍ച്ച നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് പൊടിച്ചുവെച്ച് പരിപ്പ് പൊടി ഒരു ടീസ്പൂണ്‍ ചേര്‍ക്കണം. ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാന്‍ മറക്കരുത്. ഇവ നല്ലപോലെ മിക്സ് ചെയ്തെടുത്തതിന് ശേഷം മുഖത്ത് രോമങ്ങളുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്തതിനുശേഷം കഴുകി കളയുക. ഇതും മുഖത്ത് നിന്നും അമിതമായിട്ടുള്ള രോമവളര്‍ച്ച നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
തേനും ചെറുനാരങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കൂട്ടും മുഖത്തെ രോമ വളര്‍ച്ച ഇല്ലാതാക്കും. ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പഊണ്‍ നാരങ്ങനീര് ചേര്‍തത് നല്ലപോലെ മിക്സ് ചെയ്യണം. അതിനുശേഷം രോമവളര്‍ച്ചയുള്ള ഭാഗത്ത് ഈ കൂട്ട് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ ഒരു ടവ്വല്‍ മുക്കി മുഖം തുടയ്ക്കുക. ഇതും രോമം നീക്കം ചെയ്യാന്‍ സഹായിക്കും.