2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത് സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ഇത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാഗ ചൈതന്യക്ക് പ്രതീക്ഷകളേറെയാണ്.
സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ശോഭിത ധൂലിപാല-നാഗചൈതന്യ അക്കിനേനി വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. വധുവിന്റെയും വരന്റെയും വീട്ടിൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഹൽദി ചടങ്ങുകളോടെയാണ് വിവാഹത്തിനുള്ള ആഘോഷങ്ങൾ തുടങ്ങിയത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ തിയ്യതി പുറത്ത് വന്നത്.
പരമ്പരാഗത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് ശോഭിതയും നാഗ ചൈതന്യയും. ഇരുവരുടെയും വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. പരമ്പരാഗത ബ്രാഹ്മണ ആചാര പ്രകാരമായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന വിവരം.
തെലുങ്ക് ബ്രാഹ്മണ രീതി പ്രകാരമുള്ള എട്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന വിവാഹമായിരിക്കും. തങ്ങളുടെ പരമ്പരാഗത രീതികൾക്കുള്ള ആദരസൂചകമായാണ് ഈ ചടങ്ങുകളോടെ ഇവർ വിവാഹം ചെയ്യുന്നത്. യഥാർത്ഥ സ്വർണത്തിന്റെ നൂലിഴകളുള്ള കാഞ്ചീവരം സാരിയാണ് വിവാഹത്തിന് ശോഭിത ധരിക്കുകയെന്നും സൂചനയുണ്ട്. വിവാഹ വസ്ത്രം ഡിസൈൻ ചെയ്യാൻ പ്രമുഖ ഡിസൈനർമാരെ ശോഭിത സമീപിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം ലോക്കൽ ഷോപ്പുകളിൽ നിന്നും നടി ഫാബ്രിക്കുകൾ വാങ്ങുന്നുണ്ടെന്ന് നേരത്തെ വാർത്ത വന്നിരുന്നു.
അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരിക്കും വിവാഹം. നാഗ ചൈതന്യയുടെ മുത്തശ്ശൻ സ്ഥാപിച്ച സ്റ്റുഡിയോ ആണിത്.
ഹൽദി ചടങ്ങുകൾക്കൊപ്പം വധുവിന് കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തക്കളുമെല്ലാം അനുഗ്രഹങ്ങൾ നൽകുന്ന മംഗളസ്നാന ചടങ്ങുകളും നടന്നിരുന്നു. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ വെച്ചാകും വിവാഹം. തിങ്കളാഴ്ച വധുവിന്റെ ദൃഷ്ടി ദോഷം അടക്കമുള്ളവ മാറ്റുന്നതിനായി പെല്ലി കുത്തുരുവെന്ന പരാമ്പരഗത ചടങ്ങും നടന്നിരുന്നു.
കുടുംബത്തോടൊപ്പം പെല്ലി കുത്തുരു ചടങ്ങ് ആസ്വദിക്കുന്ന ചിത്രങ്ങൾ ശോഭിത സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ശോഭിതയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പെല്ലി കുത്തുരു ചടങ്ങ് എന്താണെന്ന് ആരാധകരും അന്വേഷിച്ച് തുടങ്ങി. തെലുങ്കരല്ലാത്ത ശോഭിതയുടെ ആരാധകരാണ് പെല്ലി കുത്തുരു ചടങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് അന്വേഷിച്ച് അറിയാൻ ശ്രമിച്ചത്.
ദക്ഷിണേന്ത്യൻ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങാണ് പെല്ലി കുത്തുരു. ഈ ചടങ്ങ് പ്രധാനമായും തെലുങ്കരാണ് വിവാഹത്തിന് മുന്നോടിയായി നടത്തുന്നത്. വിക്കിപീഡിയ പ്രകാരം പെല്ലി കുത്തുരു കുടുംബം വധുവിനെ വിവാഹ ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ഒരുക്കുന്ന ചടങ്ങാണ്. അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി അനുഗ്രഹിക്കാനും പ്രാർത്ഥിക്കാനും എല്ലാവരും ഈ ചടങ്ങിൽ ഒത്തുചേരും.
ചടങ്ങിൻ്റെ ഭാഗമായി വധുവിനെ മഞ്ഞളും പനിനീരും മറ്റ് അവശ്യ ചേരുവകളും ഉപയോഗിച്ച് നിർമ്മിച്ച പ്രത്യേക പേസ്റ്റ് വധുവിന്റെ പാതങ്ങളിൽ അണിയിക്കും. വധുവിന്റെ മേലുള്ള ദൃഷ്ടിദോഷം അകറ്റാൻ കൂടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നും പറയപ്പെടുന്നു. അതേസമയം പെല്ലി കുത്തുരു ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും പതിവുപോലെ വിമർശനമാണ് നടിക്ക് ഏറെയും ലഭിച്ചത്.
തെലുങ്ക് പരമ്പരാഗത രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുന്നതിന്റെ പേരിൽ നടിയെ പുകഴ്ത്തുന്നവരേയും കമന്റ് ബോക്സിൽ ആളുകൾ വിമർശിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുടെ സന്തോഷവും സ്വപ്നവും തകർത്ത് അവരുടെ ഭർത്താവിനെ തട്ടിയെടുക്കുന്നതാണോ തെലുങ്ക് സംസ്കാരം എന്നായിരുന്നു ഒരാളുടെ കമന്റ്. വിവാഹമോചിതന്റെ രണ്ടാം ഭാര്യയായി കയറി ചെല്ലുന്നതിന് എന്തിന് ഇത്ര ഡ്രാമ എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
സാമന്തയെ കുറിച്ച് ആലോചിക്കുമ്പോൾ ശോഭിതയുടെ സന്തോഷം കാണാനാവുന്നില്ലെന്നും കമന്റുകളുണ്ട്. ഏറെയും കമന്റുകൾ നടിയെ വിമർശിച്ചുള്ളതാണ്. ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് പെല്ലി കുത്തുരു ചടങ്ങിൽ ശോഭിത പ്രത്യക്ഷപ്പെട്ടത്. നടിയെ ബോഡി ഷെയിം ചെയതും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശോഭിതയ്ക്ക് ഒരുപാട് പ്രായം തോന്നുന്നുവെന്നും മുത്തശ്ശിമാരുടെ മുഖമാണെന്നും കമന്റുകളുണ്ട്.
content highlight: sobhita-dhulipala-criticizing-lavish-wedding