Celebrities

‘ആ മഹാന്റെ കയ്യില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട’; ഷൈന്‍ ടോം ചാക്കോയ്ക്ക് മറ്റൊരു പ്രണയം ? | thanooja

ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അദ്ദേഹം അതിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്

മോഡലായ തനൂജയുമായുള്ള റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയെന്ന വാർത്ത നടൻ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എൻഗേജ്മെന്റ് വരെ കഴിഞ്ഞ ബന്ധമാണ് അവസാനിപ്പിച്ചത്. ഇതിൽ പിന്നാലെ തനൂജയുടെതായ ഒരു പ്രതികരണവും പുറത്തുവന്നിരുന്നു. അതിൽ ഷൈനിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ അതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തനൂജ തന്നെ രംഗത്തെത്തി.

“ഒരു വ്യക്തി പറ്റില്ലെന്ന് തോന്നിയാൽ വിവാഹത്തിന് മുമ്പ് തന്നെ അതിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഷൈൻ എപ്പോഴും എന്റെ നല്ല ഫ്രണ്ടായി ഉണ്ടാകും. ഞങ്ങൾ ശത്രുക്കളൊന്നുമില്ല. എന്തൊക്കെ പ്രശ്നം വന്നാലും ഞാൻ കൂടെ ഉണ്ടാകും ഉണ്ടാകും.

ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി. കാരണം എന്താണെന്ന് അറിയാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. ഫിലിം ചെയ്യണമെന്നാണ് ആ​ഗ്രഹം. ലൈഫ് തന്നെ അതാണ്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അദ്ദേഹം അതിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തയാളാണ് ഷൈൻ ചേട്ടനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആള് എന്നെ അത്രത്തോളം നോക്കിയിട്ടുണ്ട്. പിന്നെ കമന്റ്സൊന്നും എന്നെ ബാധിക്കില്ല. സപ്പോർട്ട് ചെയ്തും ഒരുപാട് മെസേജുകൾ വരാറുണ്ട്. ചേട്ടന് എപ്പോഴും ഞാൻ കൂടെയുണ്ടാകണമെന്നാണ്. പക്ഷെ ഞാൻ പലപ്പോഴും അതിൽ നിന്നും സ്കിപ്പായി ഫ്രണ്ട്സിനൊപ്പം പോയി നിൽക്കും”- എന്നൊക്കെ ആയിരുന്നു പ്രതികരണങ്ങൾ.

ഇതിനപ്പുറത്തേക്ക് എന്താണ് തങ്ങള്‍ പിരിയാനുണ്ടായ കാരണമെന്ന് ഷൈന്‍ ടോം ചാക്കോയും തനൂജയും ഇതുവരേയും തുറന്നു പറഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ തനൂജ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ നിന്നും ആരാധകര്‍ പല കഥകളും മെനഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ തനൂജ പങ്കുവച്ച പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ബ്രേക്കപ്പിന്റെ കാരണം എന്നു പറഞ്ഞ് തനൂജ പങ്കുവച്ചിരിക്കുന്നത് സ്പാനിഷ് മസാല എന്ന സിനിമയിലെ പാട്ടാണ്. ”ചെല്ല ചെറുവരികള്‍ കവിയെ മോഹിച്ചു. കവിയോ കവിതയ്ക്കുള്ളില്‍ മറ്റൊരു പ്രണയം സൂക്ഷിച്ചു. കൈത പൂമൊട്ടോ, നദിയെ സ്‌നേഹിച്ചു. ഒഴുകി പോകും നദിയെ നീലക്കടലോ പ്രാപിച്ചു” എന്ന വരികളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ തനൂജയും ഷൈനും പിരിയാന്‍ കാരണം ഷൈന് മറ്റൊരു പ്രണയമുണ്ടായതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

തനൂജയുടെ പോസ്റ്റിന് കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്. ആ മഹാന്റെ കയ്യില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട. നിങ്ങള്‍ ഇതിലും മെച്ചപ്പെട്ടത് അര്‍ഹിക്കുന്നു എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തനൂജ പങ്കുവച്ച മറ്റൊരു പോസ്റ്റും ചര്‍ച്ചയായിരുന്നു. എനിക്കവനെ മാറ്റാന്‍ സാധിക്കും എന്ന തന്റ പഴയൊരു കമന്റാണ് തനൂജ പങ്കുവച്ച റീലില്‍ ആദ്യം കാണുന്നത്. തൊട്ടുപിന്നാലെ അവന്‍ എന്നെ മാറ്റി എന്നു പറഞ്ഞു കൊണ്ട് ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും തനൂജ പങ്കുവച്ചിട്ടുണ്ട്.

എന്താണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. താരങ്ങള്‍ പ്രതികരിക്കാത്തതിനാല്‍ ഗോസിപ്പ് എഴുത്തുകാര്‍ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുണ്ട്. അതേസമയം കരിയറില്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. നിരവധി സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയിലുള്ളത്.

content highlight: thanooja-hints-at-the-reason-for-her-breakup