Celebrities

‘തമിഴ്നാട്ടിൽ ഭാര്യ ​ഗർഭിണിയായാൽ ഭർത്താവ് താടി വെട്ടില്ല’; ദിയയുടെ പ്രഗ്നൻസി ഉറപ്പിച്ച് സോഷ്യൽമീഡിയ | diya krishna

ഭർത്താവ് അശ്വിൻ ​ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ

ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താര ദമ്പതിമാരാണ്. ഏറെക്കാലത്ത് പ്രണയത്തിനും സൗഹൃദത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ദിവ്യയും അശ്വിനും വിവാഹിതരാവുന്നത്. സ്ഥിരം സങ്കല്പങ്ങളൊക്കെ പൊളിച്ചെഴുതി തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് താരങ്ങള്‍ ജീവിതം ആരംഭിച്ചത്.

സാധാരണ വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കാറുള്ളത് എങ്കില്‍ അശ്വിനൊപ്പം സ്വന്തമായി ഫ്‌ലാറ്റ് എടുത്ത് അവിടെയാണ് ദിയ താമസം ആരംഭിച്ചത്.

ഭർത്താവ് അശ്വിൻ ​ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കണമെന്നാണ് ദിയ എന്നും ആ​ഗ്രഹിച്ചത്. ഇത്ര പെട്ടെന്ന് വിവാഹം വേണോയെന്ന് വീട്ടുകാർ ചോദിച്ചപ്പോഴും ദിയ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നതിന് കാരണവും ഇത് തന്നെയാണ്.

ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോ​ഗാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദിയ ​ഗർഭിണിയാണെന്ന് തോന്നുന്നെന്ന് വീഡിയോ കണ്ട ഫോളാവേഴ്സ് പറയുന്നു. ദിയയുടെ മാറ്റവും വീഡിയോയിലെ ചില സൂചനകളുമാണ് ഈ ഊഹാപോഹത്തിന് കാരണം.

ദിയ കഴിഞ്ഞ ദിവസം പങ്കിട്ട പുതിയ വ്ലോ​ഗിന് വന്ന കമന്റുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അശ്വിന്റെ അമ്മയായ മീനമ്മയുടെ പിറന്നാൾ ദിയ ഇത്തവണ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. കേക്കും ബൊക്കെയും സമ്മാനങ്ങളും എല്ലാം അറേഞ്ച് ചെയ്തത് ദിയയും അശ്വിനും ചേർന്നാണ്.

പട്ടുസാരിയാണ് അമ്മയിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ദിയയും അശ്വിനും നൽകിയത്. താരപുത്രിയുടെ പുതിയ വീഡിയോ വൈറലായതോടെ ദിയ ​​ഗർഭിണിയാണെന്ന സംശയവുമായി ആരാധകർ വീണ്ടും എത്തിയിരിക്കുകയാണ്. പുതിയ വ്ലോ​ഗിൽ ദിയയെ കണ്ടാൽ തന്നെ ​ഗർഭിണിയുടെ ​ഗ്ലോ മുഖത്ത് കാണാനുണ്ടെന്നാണ് കമന്റുകൾ. മാത്രമല്ല വ്ലോ​ഗിലെ ദിയയുടേയും അശ്വിന്റേയും പെരുമാറ്റ രീതികൾ കൂടി വിലയിരുത്തിയാണ് താരപുത്രി ​ഗർഭിണിയാണെന്ന നി​ഗമനത്തിലേക്ക് ആരാധകർ എത്തിയിരിക്കുന്നത്.

പൊതുവെ ഡ്രൈവിങ് താൽപര്യമുള്ള ദിയ ഇത്തവണ അശ്വിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വാ​ഹനം ഓടിക്കാതെ ഫ്രണ്ട് സീറ്റിൽ ഇരിക്കുകയാണ് ചെയ്തത്. കൂടാതെ മാങ്ങയോടുള്ള പ്രിയത്തെ കുറിച്ചും വ്ലോ​ഗിൽ ദിയ പറയുന്നുണ്ട്. ദിയയുടെ ശരീരത്തിലും മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നതായും ആരാധകർ ചൂണ്ടികാട്ടുന്നു. അതുപോലെ പുതിയ വ്ലോ​ഗിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അശ്വിൻ താടി വടിക്കാതിരുന്നത് കൂടി കണ്ടതോടെയാണ് ആരാധകർ ദിയ ​ഗർഭിണിയാണെന്ന് ഉറപ്പിച്ചത്.

തമിഴ്നാട്ടിൽ ഭാര്യ ​ഗർഭിണിയായാൽ ഭർത്താവ് താടി വെട്ടില്ലെന്ന രീതിയുണ്ടെന്നും ഒരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. ദിയ പ്ര​ഗ്നന്റ് ആണെന് ഒരിക്കൽ പ്രസവിച്ച എല്ലാവർക്കും മനസിലാകും. അത് അവരുടെ ടൈംപോലെ പറയട്ടെ…. എന്നാണ് മറ്റൊരു ആരാധിക കുറിച്ചത്.

ഈവിൾ ഐ ഭയന്നായിരിക്കും ദിയയും അശ്വിനും പ്ര​​ഗ്നൻസി പറയാൻ വൈകുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. മാത്രമല്ല വയർ ദിയ വീഡിയോയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നും കമന്റുകളുണ്ട്. ദിയ തന്നെ പ്ര​ഗ്നൻസി റിവീൽ ചെയ്യുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നതെന്ന് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.

content highlight: predicts-diya-krishna-is-pregnant