തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളിൽ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നിൽ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര.
പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. ജനിച്ചത് ബാംഗ്ലൂരാണെങ്കിലും അസ്സലായി മലയാളം കൈകാര്യം ചെയ്യുമായിരുന്നു താരം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്ന പേര് സിനിമയിലെത്തിയശേഷമാണ് നയൻതാരയാക്കി മാറ്റിയത്.
മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴകമാണ് കരിയറിൽ ഉയരാൻ നടിയെ സഹായിച്ചത്. സിനിമയിൽ എത്തിയശേഷം താരത്തിന്റെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ഇരുവരുടേയും ഒരുമിച്ചുള്ള ജീവിതവിശേഷങ്ങള്‍ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. വിഘ്നേഷിനോട് നയൻതാര ആയിരുന്നു പ്രണയം പറഞ്ഞതും. ഏതാനും ദിവസങ്ങൾക്ക് മുൻപ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഇവരുടെ വിവാഹ ഡോക്യുമെന്ററിയിലാണ് വിഘ്നേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്. നയൻസുമായി പ്രണയത്തിലാണെന്ന് പുറത്തിറിഞ്ഞപ്പോൾ കേട്ട പരിഹാസത്തെ കുറിച്ചും വിക്കി മനസുതുറന്നിരുന്നു.
‘നയൻതാരയും ഞാനും തമ്മിലുള്ള പ്രണയത്തെപ്പറ്റി പുറത്തറിഞ്ഞപ്പോൾ, അന്നൊരു പ്രശസ്തമായ പരിഹാസ മീം പുറത്തിറങ്ങിയിരുന്നു. ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നതായിരുന്നു അത്. ഈ വാചകത്തിനൊപ്പം ഞങ്ങളുടെ ഫോട്ടോയും വച്ചാണ് പ്രചരിപ്പിച്ചത്. സുന്ദരിയെ പ്രണയിച്ച ഭൂതത്തിന്റെ കഥ നമുക്ക് മുന്നിലുണ്ട്. ബസ് കണ്ടക്ടറായിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്താ നയൻതാരയെ പ്രണയിക്കാൻ പാടില്ലേ?’, എന്നാണ് വിഘ്നേഷ് പറഞ്ഞത്.
‘നയൻസ് ആണ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നെ കളിയാക്കുന്നതാണെന്നാണ് എനിക്ക് തോന്നിയത്. ഒരു ദിവസം ഞങ്ങൾ ഒത്തിരി നേരം ഫോൺ സംസാരിച്ചിരുന്നു. അതിന് ശേഷമാണ് പ്രണയത്തിലായത്. സെറ്റിലുണ്ടായിരുന്ന ആർക്കും അതറിയില്ലായിരുന്നു. ഒരു സൂചന പോലും ഞങ്ങൾ കൊടുത്തില്ലെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. നയൻതാര വന്നതിന് ശേഷം ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിച്ചെന്നും തന്റെ ജീവിതത്തിന് അർത്ഥം വന്നത് അപ്പോഴാണെന്നും വിഘ്നേഷ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും വലിയ രീതിയിൽ നയൻതാരയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം നയൻതാര താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അമ്മയാണെന്നാണ് വിഘ്നേഷ് ശിവൻ പറയാറുള്ളത്.
content highlight: vignesh-shivan-about relationship-with-nayanthara-