സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും അമേയ നായരുടെയും കപ്പിൾ റീൽ വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേയക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ ‘ഞാൻ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു’ എന്നാണ് കുറിച്ചത്. റീൽ വൈറൽ ആയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി അമേയ നായർ.
സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് അമേയ പ്രതികരിച്ചത്.
ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജിഷിന്‍. ചിരിച്ചും കളിച്ചും സ്‌നേഹം പങ്കിടുകയാണ് ചിത്രങ്ങളില്‍ ഇരുവരും. ഒരു ചിത്രത്തില്‍ അമേയയെ എടുത്തുയര്‍ത്തുകയും ചെയ്യുന്നുണ്ട് ജിഷിന്‍. തങ്ങളുടെ ഹേറ്റേഴ്‌സിനുള്ള മറുപടിയാണ് ഈ ചിത്രങ്ങളെന്നാണ് താരങ്ങള്‍ പറയുന്നത്. ഹേറ്റേഴ്‌സിനോട് ദിസ് ഈസ് നണ്‍ ഓഫ് യുവര്‍ ബിസിനസ് എന്നാണ് താരങ്ങള്‍ പറയുന്നത്.
കമന്റില്‍ ഒരാള്‍ കവി എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നുണ്ട്. ചൊറിച്ചില്‍ കമന്‍റുകാര്‍ക്ക് ഉള്ളതാ എന്നായിരുന്നു ജിഷിന്റെ മറുപടി. താനും ജിഷിനും തമ്മില്‍ സൗഹൃദത്തിന് ഉപരിയായി ഒരു അടുപ്പമുണ്ടെന്നാണ് അമേയ പറയുന്നത്. എന്നാല്‍ തങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് എത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. “പിന്നെ ഞങ്ങള്‍ ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും ചിലര്‍ പറഞ്ഞിരുന്നു. അത് രണ്ടാളും എറണാകുളത്ത് താമസിക്കുന്നതുകൊണ്ട് പറയുന്നതായിരിക്കും. എന്നെ മനസ്സിലാക്കാത്ത ഒത്തിരി ശത്രുക്കള്‍ ഉണ്ട്. ഞാന്‍ എങ്ങനെയെങ്കിലും നശിച്ചു പണ്ടാരമടങ്ങി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.”
“എന്റെ ചുറ്റിനും ഉള്ളവരൊക്കെ സൈക്കോളാണെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ട്രസ്റ്റ് ഇഷ്യൂ ഉള്ള ഒരാള്‍ക്ക് എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കാന്‍ പാടാണ്”. അങ്ങനെ ഒരാളെ വിശ്വസിക്കാന്‍ പറ്റുന്ന സാഹചര്യമെത്തുമ്പോഴേ റിലേഷന്‍ഷിപ്പിലേക്ക് പോവുകയുള്ളുവെന്നും അമേയ പറഞ്ഞിരുന്നു.
അമേയയുടെ വാക്കുകൾ
ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല. അന്നൊക്കെ പുള്ളിയെ കുറിച്ച് മോശം കാര്യങ്ങളാണ് ഞാൻ കൂടുതൽ കേട്ടത്. പുള്ളി എല്ലാവരോടും പെട്ടന്ന് ഫ്രണ്ട്ലിയാകും. അഭിനയിക്കാൻ അവസരം കുറയുമ്പോൾ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിക്കാറുണ്ട്.
പിന്നീട് ജിഷിൻ ചേട്ടന്റെ ബ്രദർ മരിച്ചു. അന്ന് ഞാൻ അദ്ദേഹത്തിന് നല്ല മെന്റൽ സപ്പോർട്ട് കൊടുത്ത് നിന്നു. ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയിലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല.
ഇതിനെ കുറിച്ച് ഒരു കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിലവിൽ ഞങ്ങൾ റിലേഷൻഷിപ്പിലല്ല. പ്രണയമുണ്ടെന്നും പറയാൻ പറ്റില്ല. പക്ഷെ സൗഹൃദത്തിനും മുകളിൽ ഒരു അണ്ടർസ്റ്റാന്റിങുണ്ട്. ഞങ്ങൾ വേദനിക്കപ്പെട്ടിട്ടുള്ള മനുഷ്യരാണ്. എനിക്ക് ജിഷിനെ മനസിലാക്കാൻ പറ്റുന്നുണ്ട്. ജിഷിനെ ചില സമയത്ത് ടോക്സിക്ക് ക്യാരക്ടറായി തോന്നും. പെട്ടന്ന് ദേഷ്യപ്പെടും. നെഗറ്റീവ്സ് എല്ലാവർക്കും ഉള്ളതുപോലെ ജിഷിൻ ചേട്ടനുമുണ്ട്. നല്ല ടാലന്റഡാണ് പുള്ളി. നല്ല വിവരമുണ്ട്.
പക്ഷെ പുള്ളിയെ പലരും മണ്ടനെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്റെ സഹോദരി ജിഷിൻ ചേട്ടനെ പരിചയപ്പെട്ടപ്പോഴും നല്ല പോസിറ്റീവ് പേഴ്സണാലിറ്റിയാണല്ലോ എന്നാണ് പറഞ്ഞത്. പിന്നെ ഒരിക്കലും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ജിഷിൻ ചേട്ടനിലുമുണ്ട് എന്നാണ് അമേയ പറഞ്ഞത്.
content highlight: jishin-mohan-shares-more-pictures-with-ameya