സൂര്യ നായകനായ കങ്കുവ തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കില്ല. ഇതിന് പിന്നാലെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും ഒടിടി സ്ട്രീമിങ് എന്നായിരുന്നു കരാർ. എന്നാൽ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം നേരത്തെ തന്നെ ഒടിടി റിലീസിന് എത്തുകയാണ്.
സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.
ഡിസംബർ 13 ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയുന്നത്. എന്നാൽ തെന്നിന്ത്യൻ ഭാഷാ പതിപ്പുകൾ മാത്രമാകും അടുത്ത മാസം റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്. നവംബർ 14 നായിരുന്നു ചിതർ ആഗോള റിലീസായി തീയേറ്ററുകളിൽ റിലീസായത്. ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
അതിനിടെ കങ്കുവ ചിത്രത്തെ ന്യായീകരിച്ച് എത്തിയ നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതികയെ രൂക്ഷമായി വിമർശിച്ച് ഗായിക സുചിത്ര രംഗത്തെത്തിയിരുന്നു. വിവാഹത്തിനുമുമ്പു വരെ നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു എന്നാൽ കങ്കുവ സിനിമയെ ന്യായീകരിച്ചുകൊണ്ടുള്ള നിങ്ങളുടെ പോസ്റ്റ് കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്നാണ് സുചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. കങ്കുവ വളരെ മോശം സിനിമയാണെന്നും ഭർത്താവിനെ സപ്പോർട്ട് ചെയ്യാൻ എന്തൊക്കെയാണ് പറയുന്നതെന്നും എനിക്ക് സൂര്യയോടാണ് ദേഷ്യം തോന്നുന്നത് എന്നും സുചിത്ര വിമർശിക്കുന്നു. സിനിമയുടെ ആദ്യപകുതി നല്ലതല്ലെന്ന് ജ്യോതിക തന്നെ പറയുന്നുണ്ട്, അതിനർത്ഥം എല്ലാവരും ടിക്കറ്റ് എടുത്ത് ആദ്യത്തെ 30 മിനിറ്റ് കഴിഞ്ഞ് സിനിമയ്ക്ക് പോകണമെന്നാണോ? ഫാൻസ് പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങളുടെ പരീക്ഷണത്തിന് ഞങ്ങളെയാണോ കിട്ടിയത് എന്നും സുചിത്ര ചോദിക്കുന്നു.
സിനിമയുടെ ശബ്ദത്തെക്കുറിച്ചടക്കം വലിയ വിമർശനങ്ങൾ ഉയർന്നുവന്നപ്പോഴാണ് കങ്കുവ നല്ല ചിത്രമാണ് എന്ന ഇൻസ്റ്റഗ്രാം കുറിപ്പോടെ ജ്യോതിക രംഗത്ത് എത്തിയത്. കങ്കുവ ഒരു സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവമാണെന്നാണ് ചിത്രത്തിൻ്റെ ടീമിനെ പ്രശംസിച്ചുകൊണ്ട് ജ്യോതിക പറഞ്ഞത്. നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്ന തിരക്കിൽ കങ്കുവയിലെ ദൃശ്യ വിസ്മയങ്ങളും രണ്ടാംപകുതിയിലുള്ള സ്ത്രീകളുടെ പോരാട്ടവും ഒരു കുട്ടിയുടെ മികച്ച അഭിനയവും ഇവർ കണ്ടില്ലെന്ന് നടിച്ചുവെന്നും ജ്യോതിക കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്രയുടെ വിമർശനം.
content highlight: kanguva-ott-release-date