ധനുഷ് പാടി സൂപ്പർ ഹിറ്റായി മാറിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം. അനിരുദ്ധിന്റെ സംഗീതത്തില്‍ ധനുഷ് രചിച്ച് അദ്ദേഹം തന്നെ പാടിയ ഗാനമാണ് ‘വൈ ദിസ് കൊലവെറി ഡി’. ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപാത്രമായെത്തിയ ത്രീ എന്ന ചിത്രത്തിലെ ഗാനമാണിത്. ഇംഗ്ലീഷും തമിഴും കലർത്തിയുള്ള ഈ ഗാനം അന്ന് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു ഗാനം. സ്കൂൾ കൂട്ടികൾപോലും മൂളി നടന്നിരുന്ന ഗാനമായിരുന്നു ഇത്.
ഗാനം ഇപ്പോഴും തന്നെ വേട്ടയാടിക്കൊടിരിക്കുകയാണെന്നും എവിടെ പോയാലും ആളുകള്‍ അത് പാടാന്‍ പറയുമെന്നുമാണ് താരം പറയുന്നത്. ഒരു ചാനൽ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘വൈ ദിസ് കൊലവെറി ഡി… എന്ന ആ ഗാനം ചെയ്ത്‌തത് രാത്രി വളരെ വൈകിയായിരിന്നു. രാവിലെ എഴുന്നേറ്റപ്പോഴേക്കും ഞങ്ങൾ അതിനെ കുറിച്ചുള്ള പല കാര്യങ്ങളും മറന്നിട്ടുമുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങൾ കമ്പ്യൂട്ടർ നോക്കിയപ്പോൾ അതിൽ കൊലവെറി ഡി എന്ന് പറഞ്ഞ് ഒരു ഐക്കൺ തന്നെ കിടക്കുന്നു. അത് ഓപ്പൺ ആക്കിയപ്പോഴാണ് ഓ ഞങ്ങൾ ഇത് ഉണ്ടാക്കിയതാണല്ലോ എന്ന ഓർമ്മ വരുന്നത്. രാത്രി ആ പാട്ട് ഉണ്ടാക്കിയിട്ട് രാവിലെ ആയപ്പോൾ ഞങ്ങൾ തന്നെ മറന്ന് പോയത് ഓർത്തപ്പോൾ അത് തമാശ ആയിട്ടായിരുന്നു തോന്നിയത്. ആ പാട്ട് ഇത്ര വലിയ സെൻസേഷൻ ആയി മാറുമെന്ന് ഞങ്ങൾ അപ്പോൾ ചിന്തിച്ചതേ ഇല്ലായിരുന്നു. നമ്മൾക്ക് അർഹതയുണ്ടെന്ന് ദൈവം മനസിലാക്കി കഴിഞ്ഞാൽ ചില കാര്യങ്ങൾ നമ്മൾ പ്ലാൻ ചെയ്യാതെ തന്നെ സംഭവിക്കും’ എന്നാണ് താരം പറയുന്നത്. എന്നാൽ അന്നുണ്ടാക്കിയ ആ ഗാനം ഇപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എവിടെ പോയാലും വൈ ദിസ് കൊലവെറി ഡി.. രണ്ട് വരി പാടൂ എന്നാണ് ആരാധകർ പറയുന്നത് എന്നും ധനുഷ് കൂട്ടിച്ചേർക്കുന്നു.