ഇന്ന് വാച്ച് ധരിക്കാത്ത കൈകൾ വളരെ കുറവാണല്ലേ.? പണ്ടൊക്കെ കൈകളിലെ ഒന്നിൽ ഒരു വാച്ച് ആയിരുന്നെങ്കിൽ ഇപ്പോൾ രണ്ടു കൈകളിൽ വാച്ച് കെട്ടുന്നത് വരെ ട്രെൻഡ് ആയി മാറിയിട്ടുണ്ട്.
അന്നത്തെ മനുഷ്യർക്ക് സമയം ഒരു പ്രശ്നമാണ്. രാവിലത്തെ ആകാശവാണി വാർത്ത കഴിഞ്ഞാൽ പിന്നെ ഉച്ചക്കുള്ള വാർത്ത വരെ ഓടുന്ന ഒരു വാച്ചും അന്നാ പരിസരത്ത് ആർക്കും ഉണ്ടായിരുന്നില്ല.
ഇനി റിസ്റ്റ് വാച്ചിന്റെ ചരിത്രം നോക്കാം.1571 ൽ ബ്രിട്ടിഷ് റാണി ആദ്യമായി കൈയിൽ വാച്ച് കെട്ടി എന്നാണ് ചരിത്രം.പെണ്ണുങ്ങളുടെ കുത്തക ആയി പിന്നിട് 300 കൊല്ലത്തോളം റിസ്റ്റ് വാച്ച് നിലനിന്നു. ആണുങ്ങൾ പോക്കട് വാച്ച് ആണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് ആണുങ്ങൾ റിസ്റ്റ് വാച്ച് കെട്ടാൻ തുടങ്ങിയിട്ട് കഷ്ടി 100 കൊല്ലമേ ആകുന്നുള്ളൂ. ഒന്നാം ലോക മഹായുദ്ധ കാലത്ത് മരണം അടുത്തോ എന്ന് നോക്കാൻ പട്ടാളക്കാർ വ്യാപകമായി ഉപയോഗിച്ചതോടെ ആണ് റിസ്റ്റ് വാച്ചുകൾ ആണുകൾക്കിടെ പ്രചാരത്തിൽ ആയത്. 60 കളിൽ സിക്കോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാച്ചുകൾ കണ്ട് പിടിച്ചതോടെ ജപ്പാന്കാരും പ്രവർത്തന മികവിന് പണ്ടേ പേര് കേട്ട പാശ്ചാത്തർക്കും സ്റ്റൂളിൽ കയറേണ്ട അവസ്ഥ ഇല്ലായിരുന്നുവെങ്കിലും ഇന്ത്യ യിൽ അതായിരുന്നില്ല സ്ഥിതി. 1961 ൽ നെഹ്റു ജപ്പാനിലെ സിറ്റിസൻ കമ്പനിയുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബാങ്ക്ലൂരിൽ തുടങ്ങിയ മെക്കാനിക്കൽ മൂവ്മെന്റ് ഉള്ള എച്ച്എംറ്റി വാച്ചുകൾ ആയിരുന്നു.
1984 ൽ പുതിയ വാച്ച് കമ്പനി പിറവി എടുത്തു . തമിഴ്നാട് ഇൻഡസ്ട്രിയലിന്റെ ടി ഉം ടാറ്റാ യുടെ ട യും ചേർത്ത് ടൈറ്റാൻ എന്ന് പേരിട്ടു. ആന്ധ്രാ സർക്കാരും 1980 കളോടെ അവരുടെ ആൽവിൽ കമ്പനി മുഖേന വാച്ചുകൾ സിക്കോ യുടെ സഹായ സഹകരണത്തോടെ ഇറക്കാൻ തുടങ്ങിയിരുന്നു.(റഹ്‌മാന്റെ ആദ്യകാല പരസ്യ സംഗീതത്തിൽ ഒന്ന് ആൽവിൻ ആയിരുന്നു)ആൽവിൽ അധികം പച്ചപിടിച്ചില്ലേലും ടൈറ്റാൻ കേറി കൊളുത്തി.വിലക്കുറവും ക്യത്യമായ സമയവും തന്നെ കാരണം.