അടുത്തകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ചലനങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു മാളികപ്പുറം എന്ന ചിത്രം മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച കൊച്ചു സുന്ദരിയാണ് ദേവനന്ദ സിനിമ ഹിറ്റ് ആയതോടെ കുഞ്ഞുമാളികപ്പുറമായി എത്തിയ ദേവനന്ദയ്ക്ക് ആരാധകനിര വർധിക്കുകയായിരുന്നു ചെയ്തത്. ഈ ചിത്രത്തിൽ അത്രത്തോളം മികച്ച പ്രകടനമായിരുന്നു കൊച്ചു ദേവനന്ദ കാഴ്ച വെച്ചതും ഇപ്പോൾ ദേവനന്ദയുടെ പുതിയൊരു വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലാകുന്നത്
സിനിമ ഹിറ്റായതിനുശേഷം നിരവധി ഉദ്ഘാടന പരിപാടികളും മറ്റുമായി ദേവനന്ദ തിരക്കിലാണ് അത്തരത്തിൽ ഒരു പരിപാടി കഴിഞ്ഞ ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുൻപിൽ നിന്ന് ഒരു വ്യക്തി ദേവനന്ദയുടെ കാല് തൊട്ടു വന്നിരിക്കുന്നത് ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഈ വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ പലരും വളരെ മോശമായ കമന്റുകളാണ് നൽകുന്നത് സിനിമാതാരം ആയിട്ടുള്ള മാളികപ്പുറമായാണ് ആ കുട്ടിയെ ഇപ്പോഴും കാണുന്നത് എന്നും അത് സിനിമയാണ് അഭിനയമാണ് ജീവിതം എന്താണെന്ന് മനസ്സിലാക്കൂ എന്നും ഒക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത് തമിഴ്നാട്ടിലുള്ളവരെ പോലെ ആളുകളെ കണ്ടാൽ തിരിച്ചറിയാത്ത അവസ്ഥയിലേക്ക് എത്തിയത് കണ്ടിട്ട് കഷ്ടം തോന്നുന്നു എന്നും സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയാണ് എന്നും ചിലർ കമന്റ് ചെയ്യുന്നു
മാളികപ്പുറം സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു ദേവനന്ദയെ വിമർശിച്ച് വാർത്തകൾ വന്നിരുന്നു അന്ന് ഉണ്ണി മുകുന്ദൻ അടക്കം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ മധ്യവയസ്കനായ ഒരാൾ ദേവനന്ദിയുടെ കാലു തൊട്ട് വന്ദിച്ചത് ശരിയായില്ല എന്ന് തന്നെയാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും ചിലർ കമന്റ് കളിലൂടെ അറിയിക്കുന്നുണ്ട് അതേസമയം മാളികപ്പുറം ടീമിന്റെ സുമതി വളവ് എന്ന ചിത്രത്തിലും ദേവനന്ദയുടെ സാന്നിധ്യം ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്