മീര നന്ദന്റെ പിറന്നാൾ ആഘോഷമാക്കി ഭർത്താവും സുഹൃത്തുക്കളും. നവംബർ 26നാണ് പിറന്നാളെങ്കിലും കൂട്ടുകാർ ഒത്തുകൂടി ആഘോഷമാക്കിയത് ഈ അടുത്ത ദിവസമായിരുന്നു. നസ്രിയ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒപ്പം ചേർന്നിരുന്നു.
ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് മീരയുടെ ഭർത്താവ്. കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. പിറന്നാൾ സ്പെഷ്യൽ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി മീരയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് മീര നന്ദന്റെ കരിയര്‍ തുടങ്ങുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാനായാണ് എത്തിയതെങ്കിലും അവതാരകയായി മാറുകയായിരുന്നു മീര. അവതരണവും വഴങ്ങുമെന്ന് തെളിയിച്ചതോടെ നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ലാല്‍ ജോസ് ചിത്രമായ മുല്ലയിലൂടെയായിരുന്നു മീര ഇന്‍ഡസ്ട്രിയിലെത്തുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ.
STORY HIGHLIGHT: meera nandan belated birthday celebration nazriya