Celebrities

കടൽ കാറ്റ് കൊണ്ട് ​ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്ന് മയോനി; ‘ഒന്നിച്ചാൽ സന്തോഷം മാത്രം’ | priya-nair-shared-new-photos-with-gopi-sundar

ഗായിക അമൃതാ സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മയോനിയുമായി ഗോപി സുന്ദർ സൗഹൃദത്തിലായത്

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചർച്ചയാകാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ​ഗോപി സുന്ദറിന് ഏറ്റവും പ്രിയപ്പെട്ടയാളാണ് ​ഗായിക കൂടിയായ പ്രിയ നായർ.   ഗായിക അമൃതാ സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മയോനിയുമായി ഗോപി സുന്ദർ സൗഹൃദത്തിലായത്.

​ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് അടുത്തിടെ അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ പുതിയ പുതിയ പങ്കാളികളെ പ്രണയിനികളായി അവതരിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് ​ഗോപി സുന്ദറിന് എപ്പോഴും വിമർശനം ലഭിക്കുന്നത്. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമാണ് ​ഗോപി സുന്ദർ. പ്രിയയാണ് ​ഗോപി സുന്ദറിന്റെ ഭാര്യ.

പിന്നീട് പതിനാല് വർഷത്തോളം ​ഗായിക അഭയ ഹിരൺമയിയുമായി ​ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ആ ബന്ധം തകർന്നശേഷമാണ് അമൃത സുരേഷുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരായിരുന്നുവോ എന്നതിൽ വ്യക്തതയില്ല.

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ഇരുവരേയും ബന്ധപ്പെടുത്തിയുള്ള ​ഗോസിപ്പുകൾ തല പൊക്കി തുടങ്ങിയത്.

ഞാൻ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ. എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ എന്ന അടിക്കുറിപ്പോടെയാണ് മുമ്പൊരിക്കൽ മയോനി ​ഗോപി സുന്ദറിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും ഒരുമിച്ചാണ് യാത്രകൾ ഏറെയും.

ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മയോനി. ഒന്നിച്ചാൽ സന്തോഷം മാത്രം എന്ന തലക്കെട്ടിനൊപ്പം ചുവന്ന ഹാർട്ടി ഇമോജി കൂടി നൽകിയാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ മയോനി പങ്കുവെച്ചത്. കടൽ കാറ്റ് കൊണ്ട് ​ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന മയോനിയാണ് ഫോട്ടോയിലുള്ളത്. മൂന്ന് ഫോട്ടോകളാണ് മയോനി പങ്കുവെച്ചത്.

വൈറ്റ് ക്രോഷെ ടോപ്പും ജീൻസിന്റെ ഷോർട്സുമാണ് മയോനി ധരിച്ചിട്ടുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷർട്ടാണ് ഗോപി സുന്ദർ ധരിച്ചിട്ടുള്ളത്. എന്നാൽ എവിടെ നിന്ന് പകർത്തിയ ചിത്രങ്ങളാണെന്ന് വ്യക്തമല്ല. അടുത്തിടെയായി ​യാത്രകളിൽ ​ഗോപി സുന്ദറിന്റെ കംപാനിയൻ മയോനിയാണ്.

content highlight: priya-nair-shared-new-photos-with-gopi-sundar