കൊച്ചി: ബേസിൽ – നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദർശിനി’യും പ്രേക്ഷകരുടെ പ്രിയം നേടി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. ബേസിലിന്‍റെ ആദ്യ 50 കോടി നേട്ടം എംസി സംവിധാനം ചെയ്ത ‘സൂക്ഷ്മദര്‍ശിനി’യിലൂടെയാകുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
ഒന്നുകിൽ മകൻ, അല്ലെങ്കിൽ ഭർത്താവ്, അല്ലെങ്കിൽ അയലത്തെ യുവാവ് അങ്ങനെ അങ്ങനെ ഓരോ സിനിമകളിലും തുടർന്നുവന്ന പരിപാടി ഒന്ന് അടിമുടി മാറ്റിപ്പിടിച്ചിരിക്കുകയാണ് ബേസിൽ ‘സൂക്ഷ്മദർശിനി’യിൽ. ചിത്രത്തിൽ ഒരു സ്നേഹനിധിയായ മകന്‍റെ വേഷത്തിലാണെങ്കിലും ആ മകൻ ആളൊരു ചില്ലറക്കാരനല്ല. സൂക്ഷ്മദർശിനിയിലൂടെ ബേസിൽ പ്രേക്ഷകരേവരേയും ഞെട്ടിച്ചിരിക്കുകയാണ്.
ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചിത്രത്തിലെ മാനുവല്‍ എന്ന കഥാപാത്രം. മാനുവലിനെ ബേസിൽ സ്വതസിദ്ധമായ രീതിയില്‍ മികച്ചതായി മാറ്റിയിരിക്കുകയാണ്. അയാളുടെ ഓരോ ചലനങ്ങളിൽ പോലും വാക്കിലും നോക്കിലും മാനറിസങ്ങളിലും വരെ മാനുവലായി അയാള്‍ ജീവിക്കുകയായിരുന്നു. പ്രേക്ഷകരും ഈ മാറ്റം ഏറ്റെടുത്തുവെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍.
‘ജാൻഎമൻ’, ‘പാൽതു ജാൻവർ’, ‘ജയ ജയ ജയ ജയഹേ’, ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘ഫാലിമി’, ‘ഗുരുവായൂരമ്പല നടയിൽ’ , ‘നുണക്കുഴി’ അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച് ഇപ്പോള്‍ ‘സൂക്ഷ്മദര്‍ശിനി’യിലൂടെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ് സംവിധായകരിലെ നടനും നടന്മാരിലെ സംവിധായകനുമായ ബേസിൽ.
പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നൽകിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.
content highlight: basil-joseph-nazriya-movie-sookshmadarshini