നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഓഗസ്റ്റിൽ വളരെ അപ്രതീക്ഷിതമായാണ് തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി, ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
ദമ്പതികളുടെ മംഗള സ്നാനത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇരുവരുടെയും വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക എന്നാണ് വിവരം. അതിനിടെയാണ് കത്തിന്‍റെ ഫോട്ടോ എക്സില്‍ വന്നത്.
അതേ സമയം തന്നെ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം വലിയൊരു തുകയ്ക്ക് സ്ട്രീം ചെയ്യാന്‍ നെറ്റ്ഫ്ലിക്സിന് വിറ്റുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. നയന്‍താര അടക്കം വന്‍ താരങ്ങള്‍ ചെയ്ത രീതിയില്‍ തന്നെയാണ് കരാര്‍ എന്നാണ് വിവരം. നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. നാഗ ചൈതന്യ മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചിരുന്നു. 2017 ൽ വിവാഹിതരായ അവർ 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിൽ വേർപിരിയൽ പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയയില്‍ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തില്‍ സാമന്തയും പങ്കെടുക്കുന്നു എന്ന ക്യാപ്ഷനോടെ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് നാഗ ചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയല്ല.
ശോഭിതയുടെ ഇളയ സഹോദരി സാമന്ത ധൂലിപാലയും ചൈതന്യയുടെ മുൻ ഭാര്യയുടെ അതേ പേരാണ് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ, ശോഭിതയുടെ ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഡോക്ടറായ സാമന്ത തന്‍റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. സാമന്ത വധുവായ സഹോദരി ശോഭിത ധൂലിപാലയ്ക്ക് ഹൽദി ചാര്‍ത്തുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
ശോഭിത വിവാഹ ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ സാമന്ത ധൂലിപാല പങ്കുവെച്ചിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ കൂട്ടത്തില്‍ സാമന്ത പങ്കുവച്ച പല ചിത്രങ്ങളും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളായ രാത സ്ഥാപന, മംഗള സ്നാനം ചടങ്ങുകളിൽ നിന്നുള്ള ഇതുവരെ കാണാത്ത മുഹൂര്‍ത്തങ്ങള്‍ കാണിച്ചു തരുന്നുണ്ട്.
ചിത്രങ്ങളിൽ ശോഭിതയും സാമന്തയും ഒരുമിച്ച് ആഘോഷങ്ങൾ ആസ്വദിക്കുന്നതും ചിരിക്കുന്നതും കാണാം. ഹെല്‍ത്തി എന്നാണ് ഹല്‍ദി ചടങ്ങിലെ ചിത്രങ്ങള്‍ക്ക് സാമന്ത നല്‍കിയിരിക്കുന്ന തലക്കെട്ട്. അതേ സമയം ഡോക്ടറാണ് സാമന്ത ധൂലിപാല. വിദേശത്ത് താമസിക്കുന്ന സാമന്തയുടെ ഭര്‍ത്താവ് ഡോ. ഷാഹില്‍ ഗുപ്തയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം നടന്ന സമയത്തും ഡോ.സാമന്തയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
content highlight: samanta-joins-naga-chaitanya-and-sobhita-dhulipalas-pre-wedding