Celebrities

ദുൽഖർ മാത്രമല്ല, ലക്കി ഭാസ്കറിൽ തിളങ്ങി വിന്റേജ് കാറും

വലിയൊരു കാർ ശേഖരം തന്നെ ദുൽഖറിനുണ്ട്. അതിൽ തന്നെ, വിന്റേജ് കാറുകളുടെ പ്രത്യേക കളക്ഷനുമുണ്ട്

വാഹനങ്ങളോട് വലിയ ഭ്രമമുള്ള വ്യക്തിയാണ് ദുൽഖർ സൽമാൻ. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. വലിയൊരു കാർ ശേഖരം തന്നെ ദുൽഖറിനുണ്ട്. അതിൽ തന്നെ, വിന്റേജ് കാറുകളുടെ പ്രത്യേക കളക്ഷനുമുണ്ട്.
ദുൽഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്കർ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, ദുൽഖറിനൊപ്പം ചിത്രത്തിൽ തിളങ്ങുകയാണ് റെഡ് നിറത്തിലുള്ള നിസ്സാൻ പട്രോൾ എന്ന വിന്റേജ് കാർ.

തന്റെ സ്വകാര്യശേഖരത്തിൽ നിന്നുള്ള കാറാണത് എന്നാണ് ദുൽഖർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 1980കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ ധാരാളം വിന്റേജ് കാറുകൾ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടി വിന്റേജ് കാറുകൾ കണ്ടെത്താനും റീസ്റ്റോർ ചെയ്യാനും അണിയറപ്രവർത്തകർ ഏറെ സമയമെടുത്തെന്നാണ് ദുൽഖർ പറയുന്നത്.

“സംവിധായകൻ വെങ്കി അത്‍ലൂരി, സാറിന്റെ കാറുകൾ എന്തെങ്കിലും ഉപയോഗിക്കാനാവുമോ? എന്നു ചോദിച്ചപ്പോൾ ഞാൻ യെസ് പറഞ്ഞു,. പക്ഷേ ആ കാർ അപ്പോൾ അണ്ടർ റിസ്റ്റോറേഷനിൽ ആയിരുന്നു. പക്ഷേ സിനിമയ്ക്കു മുൻപെ എനിക്ക് അതു ഫിനിഷ് ചെയ്യാൻ പറ്റി,” ദുൽഖർ പറയുന്നു.