Celebrities

‘ഒരു സെറ്റില്‍ അദ്ദേഹം ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ് ‘ ; നടന്‍ ജഗദീഷിനെ കുറിച്ച് ജോണി ആന്റണി

തന്റെ സിനിമ ലോകത്തെ അനുഭവങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജോണി ആന്റണി. തന്റെ സിനിമ ലോകത്തെ അനുഭവങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം. നടന്‍ ജഗദീഷിനെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനോടായിരുന്നു ജോണി ആന്റണിയുടെ പ്രതികരണം. ഒരു സെറ്റില്‍ ജഗദീഷേട്ടന്‍ ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണെന്ന് തമാശ രൂപേണ അദ്ദേഹം പറഞ്ഞു.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരുന്നു ജഗദീഷേട്ടന്റെ ആദ്യ സിനിമ. അതില്‍ അഭിനയിച്ച പൈസ വരെ ചിലപ്പോള്‍ ബാലന്‍സുണ്ടാവും. ജഗദീഷേട്ടന് ഒരിക്കലും ഒരു നിര്‍മാതാവിനെതിരെ പരാതി കൊടുക്കേണ്ടി വരില്ല. കാരണം എന്തെങ്കിലും പരാതി കൊടുക്കുന്നതിന് മുമ്പ് തന്നെ ജഗദീഷേട്ടന്‍ മുഴുവന്‍ പണവും വാങ്ങിയെടുക്കും. അതിനൊരു അവസരം കിട്ടണ്ടേ. ഞാന്‍ സഹ സംവിധായകനായിരുന്നപ്പോഴാണ് ജഗദീഷേട്ടനെ ആദ്യമായി കാണുന്നത്.

ഒരു സെറ്റില്‍ ജഗദീഷേട്ടന്‍ ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്. അവരോട് നല്ല സൗഹൃദമൊക്കെ ആയിരിക്കും. നമ്മളിത് കാണുമ്പോള്‍ കരുതും അവര്‍ ഒന്നിച്ച് പഠിച്ചതാണെന്നൊക്കെ. പിന്നെ സിനിമയില്‍ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററുണ്ടാവും അവരോട് നല്ല കമ്പനിയാവും. കൃത്യമായി ഫുഡ് കിട്ടേണ്ടത് ആരുടെ അടുത്ത് നിന്നാണോ അവരുടെ കൂടെ പുള്ളിയുണ്ടാവും. ജഗദീഷേട്ടന് അവരെയൊക്കെ വിളിക്കുന്നത് കേട്ടാല്‍ തോന്നും മോനോ മരുമോനോ എങ്ങാനുമാണെന്ന്. അതാണ് പുള്ളിയുടെ ക്യാരക്ടര്‍,’ജോണി ആന്റണി പറയുന്നു.