പ്രേക്ഷകരൊന്നാകെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ 2: ദ റൂള്‍’. കേരളത്തില്‍ ‘പുഷ്പ 2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയില്‍സ്. നാളെ (ഡിസംബര്‍ 5) ലോകം മുഴുവനുമുള്ള തിയറ്ററുകളില്‍ 12,000 സ്‌ക്രീനുകളിലാണ് ചിത്രം എത്താനൊരുങ്ങുന്നത്.
3 മണിക്കൂർ 21 മിനിട്ടാണ് പുഷ്പ 2 ദി റൂൾ സിനിമയുടെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമ കൂടിയാകും പുഷ്പ ദി റൂൾ. ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.