മലയാളി സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ജിഷ്യൻ മോഹൻ കഴിഞ്ഞ കുറച്ച് അധികം നാളുകളായി ജിഷ്യൻ മോഹൻ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് അതിനു പ്രധാനമായ കാരണം താരത്തിന്റെ കുടുംബജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ്. ഭാര്യയും നടിയുമായ വരദയുമായി വേർപിരിഞ്ഞതിനുശേഷം വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയത് എന്ന് ജിഷ്യൻ തന്നെ തുറന്നുപറയുകയും ചെയ്തു ആ ശീലങ്ങളിൽ നിന്നുമൊക്കെ താൻ തിരിച്ചുവന്നത് തന്റെ അടുത്ത സുഹൃത്തായ അമയ കാരണമാണ്..
എന്നാൽ തന്നെയും അമയെയും കുറിച്ച് വളരെ മോശമായ തരത്തിലുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇത്തരം വാർത്തകൾ തന്നെ വല്ലാതെ ഞെട്ടിപ്പിക്കുകയും ചെയ്യാറുണ്ട് ഇത്തരം വാർത്തകൾ വരുമ്പോൾ താൻ ചിന്തിക്കുന്നത് അമ്യ്ക്ക് എന്തൊരു ക്ഷമാശീലമാണ് എന്നാണ് ഈ കമന്റുകൾ ഒക്കെ അവളെ വേദനിപ്പിക്കുന്നുണ്ട് എങ്കിലും അവൾ ഇതിനൊന്നും യാതൊരു മറുപടിയും പറയാറില്ല. എന്നെ സഹിക്കുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം ഞാനൊരു ഇത്തിരി സൈക്കോ ടൈപ്പ് ആണ്
തനിക്കിപ്പോൾ വളരെയധികം മാനസിക പിന്തുണ നൽകുന്ന ഒരു വ്യക്തിയാണ് അമയ. അതുകൊണ്ടുതന്നെ താൻ ഇപ്പോൾ ഒരുപാട് സന്തോഷവാനാണ് എന്നും തന്റെ പല ദുശീലങ്ങളും ഇല്ലാതാക്കിയത് അമയയാണ് എന്നും പറയുന്നുണ്ട് . ആ ദുശീലങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞാൽ ചിലപ്പോൾ തനിക്കെതിരെ കേസ് വരെ വരാം അത്രത്തോളം മോശമായ ഒരു അവസ്ഥയിൽ നിന്നുമാണ് താൻ തിരികെ വന്നത് തന്റെ വിവാഹമോചനം കഴിഞ്ഞിട്ട് മൂന്നു വർഷമായി. അവളുമായുള്ള സൗഹൃദം തുടങ്ങിയിട്ട് വെറും ഒരു വർഷമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ എന്റെ ജീവിതം തകർത്തത് അവളാണ് എന്ന് പറയാൻ പറ്റില്ല
Story Highlights ;jishin Mohan talkes ameya