പലപ്പോഴും സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടംനേടാറുള്ള ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഗേപിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ളവയാണ് കൂടുതലും. തന്റെ പെൺ സുഹൃത്തുക്കൾക്ക് ഒപ്പം പങ്കുവയ്ക്കുന്ന ഫോട്ടോകളാണ് വിമർശനങ്ങള്‍ക്കും ട്രോളുകൾക്കും കാരണമാകുന്നത്. ഇവയ്ക്ക് ചിലപ്പോൾ തക്കതായ മറുപടിയും നൽകാറുണ്ട് താരം.
ഇപ്പോഴിതാ സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കടൽത്തീരത്തിനു സമീപം മയോനിയെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന ഗോപിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. വൈറ്റ് ക്രോഷേ ടോപ്പ് ആണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് ഷർട്ട് ആണ് ഗോപി സുന്ദറിന്റെ വേഷം. ‘ഒന്നിച്ച് കൂടുതൽ സന്തോഷം’ എന്ന അടിക്കുറിപ്പോടെ മയോനിയാണ് മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പതിവ് പോലെ ഗോപി സുന്ദറിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമുണ്ട്.
ചുരുങ്ങിയ സമയത്തിനകം ചിത്രങ്ങൾ ശ്രദ്ധേയമായി. കഴിഞ്ഞ വർഷവും മയോനിക്ക് ഒപ്പമുള്ള ഫോട്ടോ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. മയോനിയുടെ യഥാർത്ഥ പേര് പ്രിയ നായർ എന്നാണ്.
STORY HIGHLIGHT: mayoni shares more pictures with gopi sundar