Celebrities

ആർക്കെക്കൊയോ വേണ്ടി എന്നെ നിരന്തരം അപമാനിക്കുന്നു. നിയമപരമായി തെളിയിക്കുക മാത്രമാണ് എനിക്കു മുന്നിൽ ആകെയുള്ള മാർഗം

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ കാണുന്ന പേര് ധന്യ മേരി വർഗീസിനെ ഏതാണ് ധന്യ മേരി വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടി എന്ന് പറഞ്ഞുകൊണ്ട് നിരവധി യൂട്യൂബ് ചാനലുകൾ രംഗത്ത് വന്നിരുന്നു ഇപ്പോൾ ഇതാ അവർക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധന്യ തന്നെ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവർക്കെല്ലാം ഉള്ള വ്യക്തമായ മറുപടി ധന്യ കൊടുക്കുന്നത് ധന്യ പങ്ക് വെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

‘Mr ഷാജൻ. നിങ്ങളോടും ഇനി ഈ post കണ്ടു മോശമായ caption വെച്ചു clickbait നു വേണ്ടി നാളെ ഈ പോസ്റ്റ് വളച്ചൊടിക്കാൻ പോകുന്ന എല്ലാ youtube മഞ്ഞ പത്രങ്ങൾക്കുമായി എനിക്ക് പറയാനുള്ളത് .
കുറച്ചു വർഷങ്ങളായി ജീവിതത്തിൽ ഉണ്ടായ ഒരു വലിയ പ്രതിസന്ധി തരണം ചെയ്‌തു വന്ന ഒരു സ്ത്രീ ആണ്‌ ഞാൻ, ഒരു ഭാര്യയാണ് അമ്മയാണ്. ഞാൻ വിവാഹം കഴിച്ചു വന്ന കുടുംബത്തിലെ business ൽ ഒരു പ്രതിസന്ധി വന്നപ്പോൾ ഞാൻ അതിന്റെ ഭാഗമല്ലെങ്കിൽ പോലും എന്റെ ഭർത്താവിനെ വിട്ടുപോകാതെ കൂടെ നിന്നവൾ ആണ്‌ ഞാൻ. ഒരു അഭിനയത്രി ആയതിന്റെ പേരിൽ media attention നു വേണ്ടി ഞാൻ കമ്പനിയുടെ ഭാഗമല്ല എന്നു മനസ്സിലാക്കിയിട്ടും എന്റെ വിവാഹത്തിന് മുൻപ് കമ്പനിയുമായി ഏർപ്പെട്ടിട്ടുള്ള ഇടപാടുകൾ ആയിട്ടുകൂടി പരാതിക്കാരിൽ പലരും എന്റെ പേര് പരാതികളിൽ ഉപയോഗിക്കാൻ മറന്നില്ല. അതിന്റെയൊക്കെ പേരിൽ ഞാൻ എത്ര മാത്രം അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ടാവുമെന്നു ചിന്തിക്കാനുള്ള മനസുണ്ടെൽ ഒന്നു ചിന്തിക്കണം.
നിങ്ങളുടെ വാർത്തകളിൽ ഒരു ഔദാര്യവും ഞാൻ ആവശ്യപെടുന്നില്ല, പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, നിങ്ങൾ ഒരു സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ, നിങ്ങൾ ആരുടെയും കൈയിൽ നിന്നും പണം പറ്റാതെ സത്യം മാത്രം പറയാൻ നട്ടെലുള്ള വ്യക്തിയായിരുന്നെങ്കിൽ നിങ്ങളുടെ 3-12-2024 ലെ വിഡിയോയിൽ നിങ്ങൾ പറയില്ലായിരുന്നു നിങ്ങൾക്ക് ഞാൻ company director ആണോ അല്ലയോ എന്നു മനസിലാക്കാൻ പറ്റുന്ന ഒരു രേഖകളും കാണാൻ സാധിച്ചില്ല എന്നു. Tiding Digital Publication Pvt Ltd എന്ന സ്ഥാപനത്തിനു വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതിവരെയായ ഷാജന് ഒരു public document ആയ ministry of corporate affairs ൽ ആരൊക്കെയാണ് directors എന്നു വ്യക്തമാക്കുന്ന Samson and Sons കമ്പനിയുടെ master data നോക്കാനുള്ള വിവരം ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നില്ല. പകരം ആർക്കെക്കൊയോ വേണ്ടി എന്നെ നിരന്തരം അപമാനിക്കുന്നു. നിയമപരമായി തെളിയിക്കുക മാത്രമാണ് എനിക്കു മുന്നിൽ ആകെയുള്ള മാർഗം. നിങ്ങൾക്കും എല്ലാവര്ക്കും മനസിലാക്കാനായി company master data യുടെ screenshot ഞാൻ ഈ post ൽ share ചെയ്യുന്നു. അതോടൊപ്പം അറ്റാച്ച് ചെയ്ത വസ്തു വകകളുടെ list ഉം share ചെയ്യുന്നു തുടർന്ന് പറയാനുള്ളത് ഓരോ screenshots ആയി post ചെയ്യുന്നു.’

story highlight; dhanya mery varghese clarification