ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് സൂക്ഷ്മദര്‍ശിനി. നാല് വര്‍ഷത്തിന് ശേഷമുള്ള തന്റെ തിരിച്ചുവരവ് നസ്രിയയും കളറാക്കിയിരിക്കുകയാണ്. എംസി ജിതിന്‍ ആണ് സിനിമയുടെ സംവിധാനം. അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടിബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അഖില ഭാര്‍ഘവന്‍, മെറിന്‍ ഫിലിപ്പ്, ദീപക് പറമ്പോല്‍, പൂജ മോഹന്‍രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇപ്പോഴിതാ അഭിനയത്തിരക്കുകള്‍ മതിയാക്കി കുറച്ചുകാലം ഒരു പണിയും ചെയ്യാതെ വീട്ടില്‍ സ്വസ്ഥമായിരിക്കാന്‍ അലോചിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ബേസില്‍. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി അഭിനയിച്ചഭിനയിച്ച് എല്ലാ ദിവസവും സിനിമയില്‍ അഭിനയിക്കുകയാണെന്ന ഫീലാണ് ഇപ്പോള്‍. ഇനി വീട്ടുകാര്‍ക്കൊപ്പം കുറച്ചുനാള്‍ ചെലവഴിക്കണമെന്നാണ് ബേസില്‍ പറയുന്നത്. ഇനി പ്രാവിന്‍കൂട് ഷാപ്പ്, മരണമാസ്, പൊന്‍മാന്‍ എന്നീ സിനിമകള്‍ കൂടി റിലീസാവാനുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ കുറച്ചുനാള്‍ ഞാനിവിടെ ഉണ്ടാകില്ല. ഒരു വര്‍ഷം ബ്രേക്ക് എടുക്കും എന്നാണ് താരം പറയുന്നത്.
”അപ്പോള്‍ പലരും എന്നെ കാണാന്‍ കൊതിക്കും. മറ്റവന്‍ എവിടെപ്പോയെന്ന് ആളുകള്‍ ചോദിക്കും” എന്ന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട് ബേസില്‍ ജോസഫ്.
”ഞാനൊരു അപ്പനാണ് എന്ന ചിന്ത എപ്പോഴുമുണ്ട്. അതിന് വേണ്ടി പാരന്റിങ് പുസ്തകങ്ങള്‍ വായിക്കേണ്ടതില്ലല്ലോ. ഹോപ്പ് അപ്പാ എന്ന് വിളിക്കുമ്പോള്‍ തന്നെ ആ ഫീലിങ് വരും. മുന്‍പും കൂട്ടുകാരുടേയും കസിന്‍സിന്റേയുമൊക്കെ മക്കളെ കാണുമ്പോള്‍ സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നാറുണ്ട്. പക്ഷെ സ്വന്തം കുഞ്ഞ് വരുമ്പോഴുള്ള ആ അടുപ്പം വേറെയാണ്. ഹോപ്പ് സംസാരിച്ച് തുടങ്ങി. ഓടിക്കളിയും ബഹളവും തന്നെയാണ്. കണ്ടിരിക്കാന്‍ ഭയങ്കര രസമാണ്.” എന്നാണ് ബേസില്‍ പറയുന്നത്.
എന്നാല്‍ താന്‍ അധികം വൈകാതെ ഒരിടവേളയെടുക്കുമെന്നാണ് ബേസില്‍ ജോസഫ് പറയുന്നത്. ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍ കൂടെ റിലീസായിക്കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ബേസില്‍ പറയുന്നത്.
content highlight: basil-joseph-says-he-is-going-to-take-a-break-from-cinema-soon