സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പേളി മാണിയാണ്. പേളി ഒരു നടിയെ അപമാനിച്ചു എന്ന വാർത്തയായിരുന്നു ഇത്. നടി മെറീന മൈക്കിൾ ആയിരുന്നു ഈ നടി. മെറീന മൈക്കിളിനെ ഒരു പരിപാടിയിൽ വിളിച്ചു എന്നും ആ പരിപാടിയിൽ അതിഥിയായി എത്തുന്നത് മെറീന ആയതുകൊണ്ട് തുടർന്ന് ആ പരിപാടിയിൽ അവതാരിക ആയി ഇരിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്ന് പേളി പറഞ്ഞു എന്ന് ഒക്കെ ആയിരുന്നു മെറീന പറഞ്ഞത്.
ഈ കാര്യത്തിന്റെ പേരിൽ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ പേളിയുമാണ് വിമർശനം നേരിടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മെറീന.
പേളിയുടെ റെസ്പോൺസ് കണ്ടിരുന്നു. ഇന്നലെ മുതൽ ഒരുപാട് ഓൺലൈൻ മീഡിയയിൽ നിന്നും മറ്റും എനിക്ക് കോൾ വരുന്നുണ്ട്. ആരുടെ കോളും ഞാൻ എടുത്തിട്ടില്ല. ആരുടേയും പേര് പറയാനോ അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്ലോക്ക് ചെയ്യാനോ ഒന്നും ഉദ്ദേശിച്ചല്ല അന്നത്തെ സംഭവം ഞാൻ വെളിപ്പെടുത്തിയത്.
ഇങ്ങനൊരു അനുഭവം ഉണ്ടായപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള എക്സ്പ്ലനേഷൻ ചോദിക്കുമ്പോൾ നമ്മൾ അത് പറയുമല്ലോ. പേര് പറയാതെ സംഭവം മാത്രമാണ് ഞാൻ പറഞ്ഞത്. പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണിൽ നിന്നും വിളിച്ചിരുന്നു. എന്നെ ഡയറക്ട് പോലുമല്ല വിളിച്ചത്. എന്നോട് സംസാരിച്ചു. ഒരുപാട് കൺവിൻസ് ചെയ്യിക്കാൻ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. എനിക്ക് അങ്ങനെയാണ് തോന്നിയത്.
ഫ്ലവേഴ്സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്നത്തെ കുറിച്ച് ചാനലിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ പറഞ്ഞത്. സ്വാസികയും ഉണ്ടായിരുന്നു. അപ്പോഴാണ് പുള്ളിക്കാരിക്ക് എന്നോട് പ്രശ്നമുണ്ടെന്ന് ഞാൻ അറിഞ്ഞത്.
പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും. പുള്ളിക്കാരി കല്യാണത്തിന് എന്നെ വിളിച്ചിരുന്നു. വലിയ വിളിയൊന്നുമായിരുന്നില്ല. പക്ഷെ ഞാൻ ചുമ്മ പോയി. എനിക്ക് അവരോട് പ്രശ്നമില്ലെന്ന് കരുതിക്കോട്ടെയെന്ന് വിചാരിച്ചാണ് പോയത്. അതൊന്നും വർക്കൗട്ടായിട്ടില്ല. പിന്നെ ആ സംഭവം ചാനലുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം എനിക്കില്ല.
കാരണം പുള്ളിക്കാരി തന്നെ വേറൊരു ആർട്ടിസ്റ്റിന്റെ എടുത്ത് ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ടാക്സിയിൽ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിക്ക് പ്രശ്നമായിട്ടുണ്ട്. പിന്നെ എല്ലാം മനുഷ്യസഹജമാണ്. ശ്രീകണ്ഠൻ നായർ സാറുമായി പ്രശ്നമൊന്നുമില്ലെന്നും പുള്ളിക്കാരി ഫോൺ വിളിച്ചപ്പോൾ പറഞ്ഞു. അപ്പോൾ തന്നെ പുള്ളിക്കാരി സത്യമല്ല പറയുന്നതെന്ന് എനിക്ക് തോന്നി.
പുള്ളിക്കാരി എന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ കുഴപ്പമൊന്നുമില്ലെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. പക്ഷെ പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോൾ അവസാനിപ്പിച്ചത്. ഞാൻ ഇപ്പോഴും ഇന്റസ്ട്രിയിൽ എക്സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിക്ക് അറിയില്ലായിരുന്നുവെന്നൊക്കെ സംസാരിച്ച് ഇൻസൾട്ട് ചെയ്തിട്ടാണ് കോൾ കട്ട് ചെയ്തത്. പക്ഷെ എനിക്ക് പരാതിയില്ല എന്നാണ് മെറീന മൈക്കിൾ പറഞ്ഞത്.
തന്റെ സൈഡ് പറയുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഈ കാര്യത്തെക്കുറിച്ച് പേളിയും സംസാരിച്ചു. തന്റെ യൂട്യൂബ് ചാനലിന്റെ കമ്മ്യൂണിറ്റിയിലാണ് ഈ വിവരത്തെക്കുറിച്ച് താരം പറയുന്നത് താരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെ..
‘കഥയുടെ എൻ്റെ വശം, ഇന്നലെ ഒരു കലാകാരിയും അവതാരികയും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യുന്ന ചില YouTube ചാനലുകൾ ഞാൻ കണ്ടു, എൻ്റെ ചിത്രങ്ങൾ ലഘുചിത്രങ്ങളായി ഉപയോഗിക്കുകയും എൻ്റെ പേര് അനുമാനിക്കുകയും ചെയ്തു. അത് വ്യക്തമാക്കാൻ ഞാൻ ആ നടിയുടെ അടുത്തെത്തി, അവൾ എന്നെയാണ് പരാമർശിക്കുന്നതെന്ന് അവൾ സ്ഥിരീകരിച്ചു. ഞാൻ അവളോട് എൻ്റെ ഭാഗം പറയാൻ ശ്രമിച്ചപ്പോൾ അവൾ കേൾക്കാനോ ഫോണിൽ സംസാരിക്കാനോ തയ്യാറായില്ല. അതുകൊണ്ട് എൻ്റെ വശം ഇവിടെ പങ്കുവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. സ്ഥിതിഗതികൾ പ്രതിഫലിപ്പിക്കുമ്പോൾ, എനിക്ക് പറയാനുള്ളത് ഇതാണ്. 2017-ൽ, ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു, അത് ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കി. അത് ഇതിനകം പരിഹരിച്ചതിനാൽ ഞാൻ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതോ പ്രസക്തമോ അല്ലാത്തതിനാൽ ആ വിഷയം ഇവിടെ കൂടുതൽ ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പുറത്തുകടന്നതിന് ശേഷം, എന്നെ മാറ്റിസ്ഥാപിക്കാൻ അവർ പ്രവർത്തിച്ചതിനാൽ ഷോയുടെ ഷെഡ്യൂളിൽ വ്യക്തമായ കാലതാമസമുണ്ടായി.
നിർഭാഗ്യവശാൽ, ഈ കാലതാമസങ്ങളുടെയും ഷെഡ്യൂൾ പാലിക്കാനുള്ള അവരുടെ കഴിവുകേടിൻ്റെയും കുറ്റം ആ സമയത്ത് അന്യായമായി എൻ്റെ മേൽ ചുമത്തപ്പെട്ടു. സമയം. അടുത്തിടെ, ചില തെറ്റായ വിവരണങ്ങൾ വീണ്ടും ഉയർന്നുവരുന്നു, ഒരു സെലിബ്രിറ്റിക്ക് അവരുടെ ദൃശ്യപരതയും അവരുടെ ജോലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമും ഞാൻ നിഷേധിച്ചുവെന്ന് സൂചിപ്പിക്കുന്നു. ഇത് ഒട്ടും ശരിയല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ നടിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായി, ഒരു ഷോയിൽ അതിഥിയായി ആരൊക്കെ പ്രത്യക്ഷപ്പെടണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകർക്കില്ല – അതിഥി ലിസ്റ്റ് പൂർണ്ണമായും ഷോ പ്രൊഡ്യൂസറുടെ തീരുമാനമാണ്. ഭീരുത്വത്തോടെ എൻ്റെമേൽ കുറ്റം ചുമത്തുന്നതിന് പകരം ഈ യുവനടിയ്ക്ക്അസൗകര്യമുണ്ടാക്കിയ കാലതാമസത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യം അവർ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവർ കള്ളം പറയുക മാത്രമല്ല, എനിക്കും ഈ നിരപരാധിയായ നടിയ്ക്കും ഇടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഈ തെറ്റിദ്ധാരണയിൽ ഉൾപ്പെട്ട പ്രതിഭാധനനായ നടിയോട്എ നിക്ക് പറയാനുള്ളത് ഇതാണ്: എനിക്ക് പകയില്ല, നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രമേ എനിക്കുള്ളൂ. ശക്തരും അവരുടെ അനുഭവങ്ങളെക്കുറിച്ച് വാചാലരാകുന്നവരുമായ സ്ത്രീകളെ കാണുന്നത് വളരെ സന്തോഷകരമാണ്. ലോകത്തിലെ എല്ലാ സന്തോഷവും വിജയവും ഞാൻ നിങ്ങൾക്ക് നേരുന്നു. നിങ്ങൾ തിളങ്ങുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയ ഒരു ശക്തമായ പ്ലാറ്റ്‌ഫോമാണ്, അത് എല്ലാവർക്കും സുരക്ഷിതമായ ഇടമാക്കി മാറ്റാം. ‘
content highlight: mareena-michael-alleges-insult-by-pearle-maaney