Careers

വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാം; ഒരു ലക്ഷത്തിനടുത്ത് ശമ്പളം, എങ്ങനെ അപേക്ഷിക്കാം ? | water-authority-invites-application

എസ്എസ്എല്‍സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്

കേരള വാട്ടര്‍ അതോറിറ്റി ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I / സബ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രൊബേഷന്‍ കാലയളവ് വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക ചട്ടങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും. നിലവിലുള്ള 15 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

കേരള പി എസ് സിക്ക് കീഴിലുള്ള എഴുത്ത് / ഒ എം ആര്‍ / ഓണ്‍ലൈന്‍ ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ കെ പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ”വണ്‍ ടൈം രജിസ്ട്രേഷന്‍” പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ശമ്പളമായി 36500 രൂപ മുതല്‍ 89000 രൂപ വരെ ലഭിക്കും.

യോഗ്യതയും പരിചയവും

എസ് എസ് എല്‍ സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന് എസ് എസ് എല്‍ സിക്ക് ശേഷം മൂന്ന് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കുന്ന സിവില്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.

കേരള വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ സര്‍വീസ് റൂള്‍സ്, 2023 അല്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റി ( അഡ്മിനിസ്ട്രേറ്റീവ്/ മിനിസ്റ്റീരിയല്‍, ലാസ്റ്റ് ഗ്രേഡ് ) സര്‍വീസ് റൂള്‍സ് 2011 പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഉദ്യോഗാര്‍ത്ഥി ജോലി ചെയ്തിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ കരിയര്‍ ‘അപ്ലൈ ഓണ്‍ലൈന്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പുതിയ ഉപയോക്താക്കള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ‘വണ്‍ ടൈം രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്യണം.

ഫോട്ടോ, ഒപ്പ്, തമ്പ് ഇംപ്രഷന്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് നിശ്ചിത ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക. ഭാവി റഫറന്‍സിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി ഒന്ന് ആണ്.

content highlight: kerala-jobs-water-authority-invites-application

Latest News