മലയാളികളുടെ പ്രിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്നും സിനിമയിൽ പരീക്ഷണങ്ങൾ നടത്തുന്ന സംവീധായകൻ കൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി. വളരെ കുറച്ച് സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത് എങ്കിൽ എല്ലാം വമ്പൻ ഹിറ്റുകളാണ്. ഏറ്റവും അവസാനമായി അദ്ദേഹം സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇരുവരും ആദ്യമായി ഒന്നിച്ച ഒരു ചിത്രം കൂടെയായിരുന്നു മലൈക്കോട്ടൈ വാലിബന്‍.
‘മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്ന് ആഴ്ചകളാണ്. ആളുകളുടെയോ പ്രേക്ഷകരുടെയോ ഇഷ്ടത്തിനനുസരിച്ചാണ് നമ്മള്‍ സിനിമ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മറിച്ച് എന്താണോ ആളുകള്‍ കാണേണ്ടതെന്ന അവരുടെ അഭിരുചിയെ മാറ്റി മറക്കുന്നതായിരിക്കണം നമ്മള്‍ ചെയ്യുന്ന സിനിമകള്‍.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണോ നമ്മള്‍ ചെയ്യേണ്ടതെന്നും അതോ അവരുടെ മാറുന്ന രീതിയിലുള്ള സിനിമകളാണോ നമ്മള്‍ ചെയ്യേണ്ടതെന്നത് ഇപ്പോഴും ഒരു ചോദ്യമായി നില്‍ക്കുന്നവയാണ്. എനിക്ക് തോന്നുന്നത് രണ്ടു രീതിയിലും ഇത് നടക്കും എന്നാണ്. എന്റെ രീതിയെന്ന് പറയുന്നത് പ്രേക്ഷകന്റെ അഭിരുചി മാറ്റുന്നതാണ്. ആളുകള്‍ കാണേണ്ട വ്യത്യസ്തമായ സിനിമയുടെ തലങ്ങളിലേക്ക് അവരെ ഗൈഡ് ചെയ്യുന്നതും കൂടെ സംവിധാനത്തിന്റെ ഒരു ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.