പ്രമുഖ സീരിയല്‍ താരം റബേക്ക സന്തോഷിനെ അറിയാത്തവര്‍ ആരും തന്നെ കാണില്ല. പ്രത്യേകിച്ച് അമ്മമാര്‍. അവരുടെ കുംടുംബത്തിലെ അംഗത്തെപോലെയാണ് റബേക്ക. താരം അഭിനയരംഗത്തെത്തിയിട്ട് പതിനാലുവര്‍ഷം കഴിയുന്നു..
”ഇനിയെന്റെ സ്വപ്നം സംവിധാനമാണെന്നാണ് താരം പറയുന്നത്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. ഭര്‍ത്താവ് ശ്രീജിത്ത് വിജയന്‍ തിരക്കഥ എഴുതും. അദ്ദേഹം കഥപറയുമ്പോഴൊക്കെ എന്റെ മനസ്സില്‍ അതെങ്ങനെ സംവിധാനം ചെയ്യും എന്നാണ് ചിന്ത. അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റായി ഒരു സിനിമ ചെയ്തു, ‘ഷീറോ’. സണ്ണിലിയോണിന്റെ പടം. അത് റിലീസായിട്ടില്ല.”
”അഞ്ചാറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്. സൂര്യയിലെ ‘മിഴിരണ്ടിലും’ പ്രൊമോഷൂട്ടിനുവേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ഇഷ്ടം അദ്ദേഹത്തോട് പറയുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വയസ്സ് പ്രായവ്യത്യാസമുണ്ട്. പരസ്പരം മനസ്സിലാക്കുന്നിടത്താണ് ബന്ധം മനോഹരമാകുന്നത്. മാസത്തില്‍ പതിനഞ്ച് ദിവസവും എനിക്ക് ഷൂട്ടുണ്ടാവും. നല്ല ക്ഷമയുള്ളയാളാണ്. എപ്പോഴും കഥയെക്കുറിച്ചുള്ള ചിന്തയാവും. എന്റെ സംവിധാന മോഹത്തെ അദ്ദേഹം എപ്പോഴും പിന്തുണയ്ക്കും. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരു പെണ്‍കുട്ടി ഈ മേഖലയിലേക്ക് വരുമ്പോള്‍ ഇനി വരുന്നവര്‍ക്കും പ്രചോദനമാകുമല്ലോ. ഒരു ചെറിയ കഥയുണ്ട്, അത് തുടങ്ങണം.”
അഭിനയം പാഷനാണെങ്കില്‍ റബേക്കയുടെ പ്രൊഫഷന്‍ ബിസിനസാണ്. ”ബിസിനസ് അനലിസ്റ്റാണ് ഞാന്‍. തൊടുപുഴയില്‍ ‘ചമക്’ എന്ന ബൊട്ടീക് ഉണ്ട്. അതിനെ വിപുലമാക്കണം. അഭിനയം പാഷനായതുകൊണ്ട് ചെയ്യുന്നു. എന്നാല്‍ പുതിയ ആളുകള്‍ വരുന്നതുവരെയേ അതുള്ളൂ. സംരംഭത്തിന്റെ നടത്തിപ്പില്‍ കഷ്ടപ്പാടുണ്ട്. ഓടാന്‍പറ്റുന്ന കാലത്തോളം മാക്സിമം ഓടുക. ഭാവിയിലേക്ക് വേണ്ടിയാണ് ഞാന്‍ സംരംഭത്തെ കാണുന്നത്. ആ കാര്യത്തില്‍ അപ്പന്റെ സ്വാധീനമുണ്ട്. അപ്പന്‍ അങ്ങനെ കഷ്ടപ്പെട്ടൊരാളാണ്.
ബൊട്ടീക്ക് തുടങ്ങിയപ്പോള്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. ഞാനിങ്ങനെ ഓടിനടക്കേണ്ടേ എന്നായിരുന്നു അമ്മയ്ക്ക് സങ്കടം. ‘അവള്‍ക്ക് ഇപ്പോഴാണ് നല്ലകാലം. ചെയ്യാന്‍ പറ്റുന്നിടത്തോളംകാലം ചെയ്യട്ടെ’ എന്ന് അപ്പന്‍ പറഞ്ഞു. പല കാര്യത്തിലും ഞാന്‍ അപ്പനെ പോലെയാണ്. ഷൂട്ടിനായുള്ള യാത്രകളൊക്കെ തനിച്ചാണ്. ശ്രീജിത്തേട്ടനും എന്തിനും കൂടെയുണ്ട്.” ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.