നടൻ ജയസൂര്യയും സുരാജ് വെഞ്ഞാറമൂടും നടി ഭാവനയും ഒന്നിച്ചെത്തിയ ഒരു പഴയ അഭിമുഖത്തിലെ ചെറിയ ഭാഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ഈ ക്ലിപ്പ് ട്രെൻഡിങ് ആയതോടെ വ്യാപക വിമർശനമാണ് ജയസൂര്യക്കെതിരെ വരുന്നത്. ഭാവന തമിഴിലും കന്നഡയിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൂവരും ഒരുമിച്ചുള്ള അഭിമുഖം നടന്നത്. ഏതോ ഒരു താരം ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു. നീയും അതുപോലെ വരുമോ എന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്നാണ് ഭാവനയോട് തമാശ കലർത്തി ജയസൂര്യ പറഞ്ഞത്. എന്നാൽ ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. ശേഷം ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം കലർത്തിയുള്ള തമാശയോടുള്ള എതിർപ്പാണ് കമന്റ് ബോക്സുകളിൽ നിറയെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്റെ പേരിൽ വന്ന വിവാദം കൂട്ടിച്ചേർത്താണ് വിമർശനങ്ങൾ ഏറെയും. . ഇതാണ് യഥാർഥ ജയസൂര്യ, കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇയാൾ വലിയ ബുദ്ധിജീവിയായി അഭിനയിക്കാൻ തുടങ്ങി എന്നും പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല ജയസൂര്യ ഭാവനയോട് പറഞ്ഞതെന്നും ഒക്കെയാണ് വിമർശനങ്ങൾ. ഒറിജിനൽ സ്വഭാവം ഇതാണ്. അതിനുശേഷം ട്യൂഷന് പോയി ഫിലോസഫി പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ, ബിക്കിനി ഇട്ട് കാണണം പോലും തുടങ്ങി നിരവധി ചീത്തവിളികൾ ജയസൂര്യക്ക് നേരെ വരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കേസും വിവാദവും എല്ലാം വരുന്നതിന് മുമ്പ് വരെ ജനപ്രിയ നടന്മാരുടെ ലിസ്റ്റിലായിരുന്നു ജയസൂര്യയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം. എന്നാൽ ആരാധകരെക്കാൾ കൂടുതൽ ഹേറ്റേഴ്സാണ് ഇപ്പോൾ ഉള്ളത്. ഷൂട്ടിങ് സെറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചുവെന്നാണ് ജൂനിയർ ആർടിസ്റ്റായ ഒരു നടി ആരോപിച്ചത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ വിവാദങ്ങളിൽ പ്രതികരിച്ച് നല്‍കിയ മറുപടി. പിന്നാലെ ഈ നടി കേസ് പിന്‍വലിക്കുകയാണെന്നും പറഞ്ഞിരുന്നു.