സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പേളി മാണിയാണ്. പേളി മാണിയെ കുറിച്ചുള്ള വലിയൊരു വാർത്ത തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു നടിയെ അപമാനിച്ചു എന്ന വാർത്തയായിരുന്നു ഇത്. നടി മെറീന മൈക്കിൾ ആയിരുന്നു ഈ നടി. മെറീന മൈക്കിളിനെ ഒരു പരിപാടിയിൽ വിളിച്ചു എന്നും ആ പരിപാടിയിൽ അതിഥിയായി എത്തുന്നത് മെറീന ആയതുകൊണ്ട് തുടർന്ന് ആ പരിപാടിയിൽ അവതാരിക ആയി ഇരിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്ന് പേളി പറഞ്ഞു എന്ന് ഒക്കെ ആയിരുന്നു മെറീന പറഞ്ഞത്. ഈ കാര്യത്തിന്റെ പേരിൽ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ പേളിയുമാണ് വിമർശനം നേരിടുകയും ചെയ്തിരുന്നു.
ഞാൻ എബി തുടങ്ങിയ സിനിമകൾ ചെയ്ത് വരുന്നസമയത്ത് ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. അവർ എന്നെ വിളിക്കും എന്നിട്ട് ഇൻർവ്യൂവിന്റെ തിയ്യതി അടുക്കുമ്പോൾ ക്യാൻസൽ ചെയ്യും. ഇത് രണ്ട്, മൂന്ന് തവണ ആവർത്തിച്ചു. ഞാൻ ആ ഷോയിലേക്ക് ഗസ്റ്റായി പോകുന്നതുകൊണ്ട് മേക്കപ്പ് ആർടിസ്റ്റിനെയും കോസ്റ്റ്യൂമും ഒക്കെ സെറ്റ് ചെയ്യണമല്ലോ. രണ്ട് മൂന്ന് തവണ അവർ വിളിച്ച് പിന്നീട് അത് ക്യാൻസൽ ചെയ്യുന്ന അവസ്ഥ വന്നപ്പോൾ ഞാൻ പറഞ്ഞു ചേട്ടാ… ഇനി ക്യാൻസൽ ചെയ്താൽ എനിക്ക് നാണക്കേടാണ്.
കാരണം സ്റ്റൈലിസ്റ്റും കോസ്റ്റ്യൂമറും ഒക്കെ മിനക്കെടുകയല്ലെന്ന് എന്റെ ബുദ്ധിമുട്ടിനേക്കാൾ ആ ടീമിന് അത് നാണക്കേടാണ്. അതുകൊണ്ട് ഞാൻ പറഞ്ഞു…. ഇനി ശരിക്ക് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന്. അങ്ങനെ ഓക്കെ എന്ന് പറഞ്ഞ് പുള്ളി വീണ്ടും വിളിച്ചു. അങ്ങനെ ഷൂട്ടിനായി അവിടെ ചെന്നപ്പോൾ അവതാരക മാറിയിരുന്നു.
ആ ഷോയുടെ അവതാരക വേറെ ഒരാളായിരുന്നു. അന്ന് ഷൂട്ട് ചെയ്യുന്ന ദിവസം ഉച്ചയ്ക്ക് ബ്രേക്കിന്റെ സമയത്ത് അപ്പോഴുള്ള അവതാരകയും ബാക്കി ടീമിലെ അംഗങ്ങളും നിൽക്കുമ്പോഴാണ് പ്രോഗ്രാം പ്രൊഡ്യൂസർ പറയുന്നത്… മുമ്പ് പരിപാടി അവതരിപ്പിച്ചിരുന്ന കുട്ടിക്ക് ഞാനാണ് അതിഥി എന്ന് പറഞ്ഞപ്പോൾ പരിപാടി അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞത്രെ. പുള്ളിക്കാരിക്ക് താൽപര്യമില്ല. ഗസ്റ്റ് ലിസ്റ്റ് നോക്കുമ്പോൾ ചെയ്യാൻ പറ്റില്ലെന്ന് പറയും.
ഞങ്ങളെ കാണാനും ഏകദേശം ഒരുപോലെയാണ്. അവർ ഇപ്പോൾ മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നുണ്ട്. എനിക്ക് ആ സമയത്ത് കിട്ടേണ്ട വിസിബിലിറ്റിയെ കട്ട് ഓഫ് ചെയ്തത് ഒരു തരത്തിൽ ജോലി നിഷേധിക്കൽ തന്നെയല്ലേ? നേരിട്ട് കാണുമ്പോൾ പക്ഷെ അവർ എന്നോട് വളരെ സൗഹൃദത്തോടെയാണ് സംസാരിക്കുക എന്നാണ് മെറീന പറഞ്ഞത്.
മെറീനയുടെ വെളിപ്പെടുത്തൽ വൈറാലയശേഷം പേളി മാണി പ്രതികരിച്ച് എത്തുകയും മെറീനയെ ഫോൺ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ ഫോൺ വിളിച്ചിട്ടും അവസാനം അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടാണ് കോൾ കട്ട് ചെയ്തതെന്നും മെറീന വെളിപ്പെടുത്തിയിരുന്നു. ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റിയായതുകൊണ്ട് തന്നെ പേളി മാണിയുടെ ആരാധകർ അടക്കമുള്ളവർ മെറീനയ്ക്കെതിരെ സൈബർ ബുള്ളിയിങ് നടത്തുന്നുണ്ട്.
ഇപ്പോഴിതാ പേളി മാണി വിഷയവുമായി ബന്ധപ്പെട്ട് മെറീന മനോരമ ഓൺലൈനിന് നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. തെറിവിളികൾ തനിക്ക് പുതിയതൊന്നുമല്ലെന്ന് മെറീന പറയുന്നു. അവർ (പേളി മാണി) നേരിട്ട് അല്ല എന്നെ വിളിച്ചത്.
വേറെ ഒരാളുടെ നമ്പറിൽ നിന്നാണ് എന്നോട് സംസാരിച്ചത്. അവരുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. പക്ഷെ ഞാൻ ചോദിച്ച ചില കാര്യങ്ങൾക്ക് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഫോൺ വെച്ചത്. എനിക്കുണ്ടായ അനുഭവമാണ് ഞാൻ പറഞ്ഞത്. അതിൽ അത്രയും ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും.
ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ല. തെറിവിളികൾ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്ന് പറയുമ്പോൾ ഇത് സംഭവിക്കാറുള്ളതാണ്. ഞാൻ പറഞ്ഞതിൽ സത്യം ഉള്ളതുകൊണ്ട് എനിക്ക് പേടിയില്ലെന്നാണ് മെറീന മൈക്കിൾ പറഞ്ഞത്.
കുറച്ച് അധികം വർഷങ്ങളായി സിനിമയിലും ടെലിവിഷനിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിൽക്കുന്നയാളാണ് പേളി മാണി. ഇത്രയും വർഷത്തെ സെലിബ്രിറ്റി ലൈഫിനിടയിൽ പേളി മാണിയുടെ പേര് ഒരിക്കൽ പോലും ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ടെലിവിഷൻ അവതാരകയായി ശ്രദ്ധ നേടിയ ശേഷമാണ് പേളി സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. പേളിയെ കുറിച്ച് മോശം കമന്റുകൾ പോലും ആരും പറയുകയോ എഴുതുകയോ ചെയ്യാറില്ല.
അതിനാൽ തന്നെ യുവനടി മെറീന മൈക്കിൾ പേളി മാണിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ പേളി മാണി ഫോളോവേഴ്സിനും പ്രേക്ഷകർക്കും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. താൻ ഗസ്റ്റായി എത്തുന്നുവെന്നതിന്റെ പേരിൽ അവതാരകയായിരുന്ന ഷോയിൽ നിന്നും പേളി പിന്മാറിയെന്നാണ് മെറീന അടുത്തിടെ വെളിപ്പെടുത്തിയത്.
content highlight: mareena-michael-responds-to-cyberbullying