Celebrities

‘ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അതൊക്കെ അപ്പോള്‍ ഓര്‍മ്മ വന്നു’; കരഞ്ഞതിനെ കുറിച്ച് അഞ്ജുവിന്റെ വരൻ ആദിത്യ | adithya

കരച്ചില്‍ ആണെങ്കില്‍ ആരോഗ്യപരമായിട്ടുള്ള ദേഷ്യം ആണെങ്കിലും അത് കാണിക്കണം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. നവംബർ 28 നാണ് വിവാഹം നടന്നത്. ശനിയാഴ്ച നടന്ന വിവാഹ റിസപ്ഷൻ  വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

പിന്നാലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു. റിസപ്ഷനില്‍ വച്ച് അഞ്ജുവും ആദിത്യയും ചേര്‍ന്ന് പാട്ട് പാടുകയും ചെയ്തിരുന്നു.

പാട്ട് പാടുന്നതിനിടെ ആദിത്യ കരഞ്ഞത് വൈറലായിരുന്നു. പിന്നാലെ ആദിത്യയെ കളിയാക്കിയും ചിലര്‍ എത്തിയിരുന്നു. ആണായിട്ട് കരയുന്നത് എന്തിനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇപ്പോഴിതാ ആദിത്യയുടെ കരച്ചിലിനെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജുവും ആദിത്യയും. വിവാഹ ശേഷം ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

അതില്‍ നമ്മള്‍ ഒന്ന് ചേര്‍ന്നിടും എന്ന വരി പാടവെയാണ് ആദിത്യ കരയുന്നത്. താന്‍ ഇമോഷണല്‍ ആയൊരാളാണെന്നാണ് ആദിത്യ പറയുന്നത്. പുരുഷന്മാര്‍ കരയാന്‍ പാടില്ല എന്നാണ് പറയുക. പക്ഷെ എനിക്ക് ഇമോഷണ്‍സ് കാണിക്കുന്നതാണ് ഇഷ്ടം. കരച്ചില്‍ ആണെങ്കില്‍ ആരോഗ്യപരമായിട്ടുള്ള ദേഷ്യം ആണെങ്കിലും. അത് കാണിക്കണം എന്ന് തന്നെ ചിന്തിക്കുന്ന ആളാണ് ഞാന്‍ എന്നായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

ആണ്‍കുട്ടികള്‍ കരയില്ല എന്ന സ്റ്റിഗ്മ ഒക്കെ ബ്രേക്ക് ചെയ്യാനായി. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും കരയാന്‍ തോന്നിയാല്‍ കരയണം എന്നും അഞ്ജു പറയുന്നുണ്ട്. അതേസമയം, എന്തുകൊണ്ട് കരയുന്നുവെന്നതും പ്രധാനമാണെന്നും ആദിത്യ പറയുന്നുണ്ട്. 25 വയസ് കഴിഞ്ഞ ശേഷം താന്‍ പാട്ടുകളുടെ വരികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹിന്ദി പാട്ടാണെങ്കിലും തെലുഗു പാട്ടാണെങ്കിലും വരികള്‍ വായിച്ച് മനസിലാക്കും. എന്നാലേ എനിക്ക് ആ പാട്ടുമായി പൂര്‍ണമായും കണക്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നാണ് ആദിത്യ പറയുന്നത്.

ഒരുനാള്‍ കിനാവ് പൂത്തിടും, അതില്‍ നമ്മള്‍ ഒന്ന് ചേര്‍ന്നിടും എന്ന വരിയിലെത്തിയപ്പോഴാണ് താന്‍ കരഞ്ഞതെന്നാണ് ആദിത്യ പറയുന്നത്. ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞു, മാതാപിതാക്കളും ബന്ധുക്കളുെമാക്കെ ഒരുമിച്ചു വന്നാല്‍ മാത്രമേ കല്യാണം നടക്കൂവെന്ന്. ഒരുപാട് ബുദ്ധിമുട്ടി. കുറച്ച് പേര്‍ കൂടെ നിന്നു. ആ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നു. സന്തോഷം കൊണ്ടാണ് കരഞ്ഞത്. ഒന്നിരുന്ന് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോഴും വീണ്ടും കരഞ്ഞുവെന്നാണ് താരം പറയുന്നത്.

ആണുങ്ങള്‍ കരയുന്നതില്‍ മോശമൊന്നുമില്ല. എന്തുകൊണ്ട് കരയുന്നില്ല എന്നേയുള്ളു. പിന്നെ ഇവള്‍ ഒരുപാട് ഇമോഷണല്‍ സൈക്കിളിലൂടെ കടന്നു പോയതാണെന്നും എനിക്കറിയാം. അതും ഞാന്‍ ഓര്‍ത്തായിരുന്നു. അത്ര സന്തോഷത്തോടെയാണ് അവള്‍ നിന്നിരുന്നത്. എന്നേക്കാളും നൂറിരട്ടി എക്‌സൈറ്റ്‌മെന്റിലായിരുന്നു ഇവള്‍ എന്നും ആദിത്യ പറയുന്നു. വളരെ ഹാപ്പിയായിട്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്നാണ് അഞ്ജു പറയുന്നത്.

content highlight: anju-joseph-and-adithya-opens-up