Celebrities

‘അങ്ങനെയാണ് അടുപ്പം തുടങ്ങുന്നത്; ഇനിയൊരു റിലേഷൻഷിപ്പ് വേണ്ടെന്ന് തോന്നി’: കാളിദാസ് ജയറാം | kalidas jayram

കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി

ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് തരിണിയെ കാണുന്നതെന്ന് കാളിദാസ് ജയറാം. അടുത്തിടെയാണ് മോഡലായ തരിണി കലിം​ഗരയരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇപ്പോഴിതാ തരിണിയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്.

അവളും അങ്ങനെയാെരു ഘട്ടത്തിലായിരുന്നു. ഒരു ദിവസം ഞങ്ങൾ ചെന്നെെയിൽ പുറത്ത് പോയി. അവളെ കണ്ടു. ഞാൻ റിവേഴ്സ് സൈക്കോളജിയെടുത്തു. അവളോട് സംസാരിച്ചില്ല. എന്ത് കൊണ്ട് സംസാരിക്കുന്നില്ലെന്ന് അവൾക്ക് തോന്നി.

ഡിസംബർ മാസം പകുതിക്കാണ് ഇത് നടക്കുന്നത്. പിന്നീട് ഞാൻ ന്യൂ ഇയർ പാർട്ടി വെച്ചു. അവളെ ക്ഷണിക്കാൻ വേണ്ടിയാണ് ഞാൻ പാർട്ടി നടത്തിയത്. അവൾ വന്നു. ഞങ്ങൾ സംസാരിച്ചു. അങ്ങനെയാണ് അടുപ്പം തുടങ്ങുന്നതെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമുള്ള പ്രധാന കാര്യം ക്രിക്കറ്റാണ്. അവൾ വലിയ ക്രിക്കറ്റ് ആരാധികയാണ്. തരിണി വന്ന ശേഷം തനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കാളിദാസ് ജയറാം വ്യക്തമാക്കി.

തന്റെ എൻ​ഗേജ്മെന്റ് ദിനത്തിൽ അച്ഛൻ വേദിയിൽ സംസാരിച്ചത് കുടുംബത്തെ വൈകാരികമാക്കി. ജീവിതത്തിലെ ഓരോ ഓർമകളും അദ്ദേഹം പങ്കുവെച്ചു. എൻ​ഗേജ്മെന്റിനേക്കാളും ആ നിമിഷമാണ് താൻ ഓർക്കുന്നതെന്നും കാളിദാസ് ജയറാം വ്യക്തമാക്കി.

അതേസമയം കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായർ ന് ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച പ്രി വെഡ്ഡിങ് ചടങ്ങിൽ വച്ച് കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്.

‘‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ​ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’’–പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു.

‘‘എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം.’’–കാളിദാസ് ജയറാമിന്റെ വാക്കുകൾ.

ജയറാമിന്റെ ഇളയമകൾ ചക്കി എന്ന മാളവിക ജയറാമിന്റെ വിവാഹവും ഈ വർഷമായിരുന്നു. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക.

content highlight: actor-kalidas-jayaram-fiance-tarini-kalingarayar

Latest News