കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വാർത്തയാണ് നടി പേളി മാണിയും നടിയായ മെറീന മൈക്കിളും തമ്മിലുള്ള ഒരു ഈഗോ ഫൈറ്റ് ഇത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ ഈ വിഷയം ശ്രദ്ധ നേടി. താൻ അതിഥിയായി എത്തുന്ന ഒരു പരിപാടിയിൽ മനപൂർവ്വം അവതാരികയായി എത്താൻ പേളി മാണി തയ്യാറായില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു മെറീന എത്തിയത്
തുടർന്ന് മെറിനെ പിന്തുണച്ചും പേളിയെ വിമർശിച്ചും ഒക്കെ നിരവധി ആളുകൾ എത്തിയിരുന്നു എന്നാൽ പേളിയുടെ ഫാൻസുകാരിൽ പലരും മെറിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയയിൽ വലിയൊരു സൈബർ ആക്രമണം തന്നെയാണ് ഇപ്പോൾ മെറീന നേരിട്ട് കൊണ്ടിരിക്കുന്നത്. താരത്തിനെതിരെ ശക്തമായ രീതിയിൽ പേളിയുടെ ഫാൻസുകാർ രംഗത്ത് വന്നിരിക്കുകയാണ് അടുത്ത സമയത്ത് മെറീന ഇട്ട ചിത്രങ്ങൾക്ക് താഴെ പേളിയുടെ ഫാൻസ് മെറീന അപമാനിക്കുന്ന കമന്റുകളാണ് കാണാൻ സാധിച്ചിരിക്കുന്നത്
View this post on Instagram
മറ്റുള്ളവരുടെ കുറ്റം പറഞ്ഞുകൊണ്ട് ശ്രെദ്ധ നേടിയ ഒരു നടി പേളി മാണി കാരണം പത്തുപേര് അറിഞ്ഞ നടി എന്ന് തുടങ്ങി പലരും താരത്തെ വിമർശിക്കുകയാണ് ഇതിൽ ചില കമന്റുകൾക്കൊക്കെ മെറീന മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് പേളി മാണിയെ കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് നിങ്ങളെ കുറച്ചുപേർ അറിഞ്ഞത് എന്ന് ഒരു വ്യക്തി കമന്റ് ചെയ്തപ്പോൾ അയ്യേ അയ്യേ എന്നാണ് ഇതിന് താരം മറുപടി കൊടുത്തിരിക്കുന്നത് സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിങ്ങുകൾ തനിക്ക് പരിചിതമാണെന്ന് ഇതിനു മുൻപും ഒരു അഭിമുഖത്തിൽ മെറീന തന്നെ പറഞ്ഞിട്ടുണ്ട് പേളി മാണിക്ക്കെതിരെ വന്നു എന്നതുകൊണ്ട് തന്നെയാണ് ഇപ്പോൾ വലിയ തോതിൽ താരം വിമർശനത്തിന് ഇരയായി മാറുന്നത്
story highlight;perly maneey and mareena