എങ്ങനെയെങ്കിലും മുടിയിൽ എണ്ണ തേച്ച് കുളിക്കാം എന്നാണ് വിചാരിച്ചത് എങ്കിൽ വരട്ടെ അങ്ങനെ ചെയ്താൽ ഒരുപാട് ദോഷങ്ങളാണ് മുടിക്ക് ഉണ്ടാവുന്നത് മുടിയിൽ എണ്ണ തേക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കേശ സംരക്ഷണത്തിൽ മുടിയിൽ എണ്ണ തേക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് പണ്ട് കാലങ്ങൾ മുതൽ നിലനിന്നു വരുന്ന ഒരു രീതി കൂടിയാണ് ഇത് എന്നാൽ ഇത് വളരെ മികച്ച രീതിയിൽ തന്നെ ചെയ്യണം
ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ശീലമുള്ള ആളുകളുണ്ട് എന്നാൽ മുടിയിൽ അല്പം പോലും എന്നെ ഇടാൻ താല്പര്യമില്ലാത്ത ആളുകളുമുണ്ട് ചിലർ വല്ലപ്പോഴും മാത്രമാണ് മുടിയിൽ എണ്ണ തേക്കുന്നത് എന്നാൽ എണ്ണ തേച്ചുകഴിഞ്ഞാൽ ഉടനെ തന്നെ അവർക്ക് ഷാമ്പു ഇട്ട് എണ്ണ മുടിയിൽ നിന്ന് കഴുകി കളയുകയും വേണം തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നിങ്ങൾ ഏതു ദിവസമാണ് മുടിയിൽ ഷാമ്പു ഇടാൻ ഉദ്ദേശിക്കുന്നത് ആ ദിവസം തന്നെ മുടിയിൽ എണ്ണ തേക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം അധികനേരം മുടിയിൽ എണ്ണ വയ്ക്കുന്നത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ഒരുപാട് എണ്ണ മുടിയിൽ തേക്കേണ്ട ആവശ്യവും വരുന്നില്ല എണ്ണ തേച്ചു കഴിഞ്ഞ ഉടനെ മുടി ചീയുകയോ മുറുക്കി കെട്ടുകയോ ചെയ്യാൻ പാടില്ല ഇത് മുടികൊഴിച്ചിലിന് കാരണമാകും ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്