Celebrities

‘വീണ്ടും ക്ലോസ് ആകുന്നത് കൊവിഡിന് ശേഷമാണ്; അഞ്ജു കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു’; പ്രണയകഥ പറഞ്ഞ് ദമ്പതികൾ | anju-joseph-and-adithya

ഞങ്ങള്‍ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. സംഗീത വേദികളിലെ മിന്നും താരമായ അഞ്ജു സോഷ്യല്‍ മീഡിയയിലും സജീവാണ്. താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറിയിരുന്നു. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. വലിയൊരു ഹാര്‍ട്ട് ബ്രേക്ക് ഉണ്ടായെന്നു കരുതി ഒന്നും അവസാനിക്കുന്നില്ലെന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് അഞ്ജു പറയുന്നത്.

ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവെക്കുകയാണ് അഞ്ജുവും ആദിത്യയും. ”ഈ കഥ വെളിപ്പെടുത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്. കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാം. വീണ്ടും ക്ലോസ് ആകുന്നത് കൊവിഡിന് ശേഷമാണ്. അഞ്ജു റീലുകളിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ ബന്ധപ്പെടുകയായിരുന്നു. സംസാരിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ന്യു ഇയര്‍ ഇവന്റിന് അഞ്ജു വര്‍ക്കലയില്‍ വന്നപ്പോള്‍ ഞാനും പോയി.” ആദിത്യ പറയുന്നു.

രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു എന്റെ കൂടെ. അഞ്ജുവിന്റെ കൂടേയും രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അതില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഹംസം നമ്പര്‍ 1 ഐശ്വര്യ ലക്ഷ്മിയാണ്. ഹംസം നമ്പര്‍ 2 എന്റെ സുഹൃത്ത് ആഷിഖ് ആണ്. അഞ്ജുവിനും ആഷിഖിനെ അറിയാം. അവര്‍ ആണ് ഹംസങ്ങളായി പ്രവര്‍ത്തിച്ചത്. ഹംസങ്ങള്‍ ഇതിനായി ഇതിനായി ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ആദിത്യ പറയു്‌നനു.

ആദ്യം ഞങ്ങള്‍ക്ക് കുറേ ആശങ്കകളുണ്ടായിരുന്നു. സൗഹൃദം നഷ്ടമാകുമോ എന്ന ഭയമായിരുന്നു തനിക്കെന്നാണ് അഞ്ജു പറയുന്നത്. ആദ്യം അഞ്ജു കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു. എന്റെ മേഖലയും നിന്റെ മേഖലയും തീര്‍ത്തും വ്യത്യസ്തമാണ്. ഫെയിം ഹാന്‍ഡില്‍ ചെയ്യാന്‍ നിനക്ക് സാധിക്കുമോ എന്നറിയില്ല. അതിനാല്‍ ഒരുപാട് ആലോചിക്കണം എന്നൊക്കെ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കുമുണ്ടായിരുന്നു സംശയങ്ങള്‍ എന്നും ഇരുവരും പറയുന്നു.

ഇനി സിംഗിള്‍ ആയിട്ടാകും ജീവിതം പോവുക എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും ആദിത്യ പറയുന്നു. വീട്ടില്‍ തനിക്ക് കല്യാണം ആലോചിച്ചിരുന്നുവെന്നും ആദിത്യ പറയുന്നു. ആ കുട്ടിയുടെ ചിത്രം ആദിത്യ തന്നെ കാണിച്ചിട്ടുണ്ടെന്ന് അഞ്ജുവും പറയുന്നുണ്ട്. പക്ഷെ ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്ന് ആദിത്യ പറയുന്നു. വിവാഹത്തിന് താന്‍ അപ്പോള്‍ തയ്യാറായിരുന്നില്ലെന്നാണ് ആദിത്യ പറയുന്നത്. പാട്ടാണ് തങ്ങള്‍ക്കിടയിലെ പൊതുവായ കാര്യമെന്നാണ് ആദിത്യയും അഞ്ജുവും പറയുന്നത്.

content highlight: anju-joseph-and-adithya-opens-up